തൃശൂര്‍: കലിക്കറ്റ് സര്‍വകലാശാലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേടിയ വന്‍ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെ. തൃശൂര്‍, പാലക്കാട് ജില്ലയിലടക്കം ചരിത്രം തിരുത്തിക്കുറിച്ച മുന്നേറ്റമാണ് എസ്എഫ്്ഐ നേടിയത്. പിന്തിരിപ്പന്‍ കൂട്ടുകെട്ടുകള്‍, മാനേജ്മെന്റുകളുടെ നിഷേധാത്മക നിലപാടുകള്‍, സംഘടനാ പ്രവര്‍ത്തനത്തിനു തന്നെ വിലങ്ങുതടിയായ കോടതികളുടെ ഇടപെടലുകള്‍, മാധ്യമങ്ങളും ഇടയലേഖനങ്ങളും നടത്തിയ പ്രചാരണങ്ങള്‍ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം ആധിപത്യം നിലനിര്‍ത്തിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐയുടെ ഈ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
സര്‍വകലാശാലക്കു കീഴില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടന്ന 65 കോളേജുകളില്‍ 51 ലും എസ്എഫ്ഐക്കാണ് ഭൂരിപക്ഷം. നിരവധി കോളേജുകളില്‍ മുഴുവന്‍ സീറ്റിലും വിജയവും നേടാനായി. പാലക്കാട് തെരഞ്ഞെടപ്പു നടന്ന മുഴുവന്‍ കോളേജുകളിലും എസ്എഫ്ഐക്കാണ് യൂണിയന്‍. മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കോളേജുകള്‍ക്കും മേല്‍കൈയുള്ള ജില്ലയില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടന്ന 16ല്‍ 13 കോളേജുകളിലും യൂണിയന്‍ ഭരണം എസ്എഫ്ഐക്കു ലഭിച്ചു. 135 ജനറല്‍ സീറ്റുകളില്‍ 116ഉം എസ്എഫ്ഐ നേടി. ക്ളാസ് പ്രതിനിധികളില്‍ 54ല്‍ 52 ഉം. 12 സീറ്റുമായി എബിവിപിയാണ് രണ്ടാം സ്ഥാനത്ത്. 11 സീറ്റിലൊതുങ്ങിയ കെഎസ്യു നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. 16 കോളേജുകളിലെ 14,500 വിദ്യാര്‍ഥികളില്‍ 80 ശതമാനം പേരും എസ്എഫ്ഐക്ക് വോട്ടുചെയ്തുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇടതുപക്ഷത്തിനെതിരായി ഇടയലേഖനങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലത്തും തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള സെന്റ് തോമസ് കോളേജിലും ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ക്രൈസ്റ്റ് കോളേജിലും എസ്എഫ്ഐ തൂത്തുവാരിയ വിജയം നേടിയെന്നതും ശ്രദ്ധേയമാണ്. കോഗ്രസും ലീഗും എന്‍ഡിഎഫുമായി ബന്ധമൊന്നുമില്ലെന്ന് വീമ്പു പറയുമ്പോഴും ഇവരുടെ കെഎസ്യുവിനും എംഎസ്എഫിനും എന്‍ഡിഎഫിന്റെ വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടുമായി പരസ്യമായ കൂട്ടുകെട്ടുണ്ടാക്കാന്‍ ഒരു മടിയുമുണ്ടായില്ല. പെരുവല്ലൂര്‍ മദര്‍ കോളേജില്‍ കെഎസ്യു, എംഎസ്എഫ്, ക്യാംപസ് ഫ്രണ്ട് കൂട്ടുകെട്ടായിരുന്നു. വടക്കേക്കാട് ഐസിഎ കോളേജില്‍ കെഎസ്യു-ക്യാമ്പസ് ഫ്രണ്ട് സഖ്യവും എസ്എഫ്ഐയും തുല്യ സീറ്റ് നേടി. പിന്നീട് നറുക്കെടുപ്പിലൂടെയാണ് കെഎസ്യുവിന് യൂണിയന്‍ ലഭിച്ചത്. എം ഇ എസ് അസ്മാബി കോളേജില്‍ ജമാ അത്തെ ഇസ്ളാമിയുടെ എസ്ഐഒ പാനലില്‍ മത്സരിച്ച ക്യാമ്പസ് ഫ്രണ്ടുമായി കെഎസ്യു സഖ്യത്തിലായിരുന്നു. എന്നാല്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിനെയെല്ലാം വിദ്യാര്‍ഥികള്‍ തള്ളിക്കളഞ്ഞതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു രാഷ്ട്രീയ പ്രാധാന്യം.
ഡിഗ്രി, പിജി വിദ്യാര്‍ഥികളില്‍ 90 ശതമാനത്തിലധികവും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരാണ്. ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും രാഷ്ട്രീയ നിലപാട് ഏതു ദിശയിലേക്കെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് യൂണിയന്‍ തെരഞ്ഞെടുപ്പ്.
deshabhimani 31072010
കലിക്കറ്റ് സര്‍വകലാശാലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേടിയ വന്‍ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെ. തൃശൂര്‍, പാലക്കാട് ജില്ലയിലടക്കം ചരിത്രം തിരുത്തിക്കുറിച്ച മുന്നേറ്റമാണ് എസ്എഫ്്ഐ നേടിയത്. പിന്തിരിപ്പന്‍ കൂട്ടുകെട്ടുകള്‍, മാനേജ്മെന്റുകളുടെ നിഷേധാത്മക നിലപാടുകള്‍, സംഘടനാ പ്രവര്‍ത്തനത്തിനു തന്നെ വിലങ്ങുതടിയായ കോടതികളുടെ ഇടപെടലുകള്‍, മാധ്യമങ്ങളും ഇടയലേഖനങ്ങളും നടത്തിയ പ്രചാരണങ്ങള്‍ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം ആധിപത്യം നിലനിര്‍ത്തിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐയുടെ ഈ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യമു
ReplyDeleteഡിഗ്രി, പിജി വിദ്യാര്‍ഥികളില്‍ 90 ശതമാനത്തിലധികവും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരാണ്. ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും രാഷ്ട്രീയ നിലപാട് ഏതു ദിശയിലേക്കെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് യൂണിയന്‍ തെരഞ്ഞെടുപ്പ്.
ReplyDeleteDONT THINK SO.........