Saturday, July 17, 2010

പ്രിന്‍സിപ്പിളില്ലാത്ത പ്രിന്‍സിപ്പല്‍

സിഎംഎസ് കോളേജ് വിദ്യാര്‍ഥിയെ പരീക്ഷ എഴുതിച്ചില്ല; ഉത്തരവാദി പ്രിന്‍സിപ്പലെന്ന് വിസി

സിഎംഎസ് കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി ജെയ്ക് സി തോമസിന് പരീക്ഷ എഴുതാനായില്ല. വെള്ളിയാഴ്ചയായിരുന്നു ജെയ്ക് എഴുതേണ്ട ബിഎ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് പരീക്ഷ. പ്രിന്‍സിപ്പല്‍ മധ്യസ്ഥ ധാരണ ലംഘിച്ചതിനെ തുടര്‍ന്നാണ് അവസരം നഷ്ടമായത്. പരീക്ഷ എഴുതിക്കാന്‍ സഹകരിക്കാമെന്ന് എഡിഎമ്മിന്റെ മധ്യസ്ഥതയില്‍ വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ വേണ്ട രേഖകള്‍ സര്‍വകലാശാലക്ക് നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല. പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ടതിന് ഉത്തരവാദി പ്രിന്‍സിപ്പലാണെന്ന് എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി. പ്രിന്‍സിപ്പലിന്റെ നിലപാടിനെതിരെ തിങ്കളാഴ്ച മുതല്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.

ജൂണ്‍ 24ന് നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ജെയ്ക്ക് സി തോമസിന് സിഎംഎസ്സില്‍ തന്നെ പരീക്ഷ എഴുതാന്‍ അവസരമൊരുക്കാമെന്ന് മാനേജുമെന്റ് സമ്മതിച്ചത്. സര്‍വകലാശാലയുമായി നടത്തിയ ചര്‍ച്ചയില്‍ സഹകരിക്കാന്‍ ഒരുഘട്ടത്തിലും പ്രിന്‍സിപ്പല്‍ കൂട്ടാക്കിയില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പ്രിന്‍സിപ്പല്‍ വീഴ്ച വരുത്തി. സിഎംഎസ് ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ വിദ്യാര്‍ഥിപ്രക്ഷോഭം ആദ്യസംഭവമല്ല. മുന്‍പിരുന്ന പ്രിന്‍സിപ്പല്‍മാര്‍ ഇത്തരം പ്രശ്നങ്ങള്‍ ഭംഗിയായി പരിഹരിച്ചിട്ടുണ്ട്. ഇവിടെ നിസാരപ്രശ്നം ഊതി വലുതാക്കുകയായിരുന്നു. സര്‍വകലാശാലയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഒരുതവണ പോലും പ്രിന്‍സിപ്പല്‍ ഹാജരാകാതിരുന്നതിനെയും വൈസ് ചാന്‍സലര്‍ വിമര്‍ശിച്ചു. പ്രിന്‍സിപ്പലിന് പകരം രണ്ട് വൈസ് പ്രിന്‍സിപ്പല്‍മാരെയും വക്കീലിനെയും മാനേജരെയുമാണ് ചര്‍ച്ചയ്ക്കയച്ചത്. പ്രിന്‍സിപ്പല്‍ ഹാജര്‍ അനുവാദിക്കാത്തതിനാല്‍ നിലവിലുള്ള ചട്ടപ്രകാരം സര്‍വകലാശാലക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പരീക്ഷ എഴുതാന്‍ കഴിയാത്തത് വിദ്യാര്‍ഥിയുടെ നഷ്ടമാണ്. 24ന് ചേരുന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ പ്രശ്നം പരിഗണനയ്ക്ക് വന്നാല്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്നും ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. ജെയ്ക്കിന് പരീക്ഷ എഴുതാമെന്നുള്ള മാനേജ്മെന്റിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് എസ്എഫ്ഐ സമരം പിന്‍വലിച്ചത്. വെള്ളിയാഴ്ച കോട്ടയം ഏരിയയില്‍ എസ്എഫ്ഐ പഠിപ്പുമുടക്കി. ജില്ലയിലെ കാംപസുകളില്‍ പ്രകടനവും നടത്തി. കോളേജിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി സോജന്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി 17072010

2 comments:

  1. ജൂണ്‍ 24ന് നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ജെയ്ക്ക് സി തോമസിന് സിഎംഎസ്സില്‍ തന്നെ പരീക്ഷ എഴുതാന്‍ അവസരമൊരുക്കാമെന്ന് മാനേജുമെന്റ് സമ്മതിച്ചത്. സര്‍വകലാശാലയുമായി നടത്തിയ ചര്‍ച്ചയില്‍ സഹകരിക്കാന്‍ ഒരുഘട്ടത്തിലും പ്രിന്‍സിപ്പല്‍ കൂട്ടാക്കിയില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പ്രിന്‍സിപ്പല്‍ വീഴ്ച വരുത്തി. സിഎംഎസ് ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ വിദ്യാര്‍ഥിപ്രക്ഷോഭം ആദ്യസംഭവമല്ല. മുന്‍പിരുന്ന പ്രിന്‍സിപ്പല്‍മാര്‍ ഇത്തരം പ്രശ്നങ്ങള്‍ ഭംഗിയായി പരിഹരിച്ചിട്ടുണ്ട്. ഇവിടെ നിസാരപ്രശ്നം ഊതി വലുതാക്കുകയായിരുന്നു. സര്‍വകലാശാലയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഒരുതവണ പോലും പ്രിന്‍സിപ്പല്‍ ഹാജരാകാതിരുന്നതിനെയും വൈസ് ചാന്‍സലര്‍ വിമര്‍ശിച്ചു. പ്രിന്‍സിപ്പലിന് പകരം രണ്ട് വൈസ് പ്രിന്‍സിപ്പല്‍മാരെയും വക്കീലിനെയും മാനേജരെയുമാണ് ചര്‍ച്ചയ്ക്കയച്ചത്. പ്രിന്‍സിപ്പല്‍ ഹാജര്‍ അനുവാദിക്കാത്തതിനാല്‍ നിലവിലുള്ള ചട്ടപ്രകാരം സര്‍വകലാശാലക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പരീക്ഷ എഴുതാന്‍ കഴിയാത്തത് വിദ്യാര്‍ഥിയുടെ നഷ്ടമാണ്. 24ന് ചേരുന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ പ്രശ്നം പരിഗണനയ്ക്ക് വന്നാല്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്നും ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു.

    ReplyDelete
  2. he has got only 4% attendance it seems. is that news is correct? if so, why didn;t he attend the classes? are you trying to encourage every one to follow him?

    ReplyDelete