കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ വ്യാഴാഴ്ച നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ തേരോട്ടം
എസ്എഫ്ഐ നേതാക്കള്‍ക്ക് ആശുപത്രിക്കിടക്കയില്‍ ജയം
തൃശൂര്‍: തല പിളര്‍ന്ന് രക്തം വാര്‍ന്ന് നിലത്ത് വീഴുമ്പോഴും പതറാതെ മുന്നേറിയ രാഹുലിനും ഹരികൃഷ്ണനും സരീഷിനും ഈ തെരഞ്ഞെടുപ്പ് വിജയം അചഞ്ചലമായ രാഷ്ട്രീയ നിലപാടിന്റേത്.തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുറപ്പായ എബിവിപിക്കാരുടെ ആക്രമണത്തിലാണ് തൃശൂര്‍ കേരളവര്‍മ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായും കെ പി ഹരികൃഷ്ണന്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൌസിലറായും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വിജയമറിഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വൈകിട്ട് നഗരത്തില്‍ ആഹ്ളാദപ്രകടനം നടത്തിയശേഷം ജില്ലാ ആശുപത്രിയിലെത്തി മൂവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ കോളേജ് ഗേറ്റിനുമുന്നില്‍ വിദ്യാര്‍ഥികളോട് വോട്ട് അഭ്യര്‍ഥിക്കുമ്പോഴാണ് മാരകായുധങ്ങളുമായെത്തിയ എബിവിപി സംഘം എസ്എഫ്ഐ പ്രവര്‍ത്തകരായ മൂവരേയും ആക്രമിച്ചത്. ഉശിരന്മാരായ പ്രവര്‍ത്തകരെ അരിഞ്ഞുവീഴ്ത്തി എസ്എഫ്ഐയെ തകര്‍ക്കാമെന്നുളള എബിവിപിയുടെ നിഗൂഢ ലക്ഷ്യത്തിന് രക്തസാക്ഷി ഇ കെ ബാലന്റെ ക്യാമ്പസ് തിരിച്ചടിയേകി. മുഴുവന്‍ സീറ്റിലും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കേരളവര്‍മയില്‍ എസ്എഫ്ഐ വിജയം ആവര്‍ത്തിച്ചത്. 1200 വോട്ടുകള്‍ പോള്‍ ചെയ്തത്തില്‍ ആയിരത്തിലധികം വോട്ടുകള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ നേടി.
16ല്‍ 13 കോളേജ് യൂണിയനും സ്വന്തം എസ്എഫ്ഐ തൂത്തുവാരി
തൃശൂര്‍: കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ വ്യാഴാഴ്ച നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ തേരോട്ടം. ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 16 കോളേജുകളില്‍ 13ലും വിജയിച്ചാണ് എസ്എഫ്ഐയുടെ മുന്നേറ്റം. 12 കോളേജുകളില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി. ജില്ലയിലെ 23 യൂണിവേഴ്സിറ്റി യൂണിയന്‍ കൌസിലര്‍മാരില്‍ 20ഉം നേടി. കെഎസ്യുവിന് രണ്ടും എബിവിപിക്ക് ഒന്നും മാത്രമാണ് ലഭിച്ചത്. ആകെയുള്ള 135 ജനറല്‍ സീറ്റുകളില്‍ എസ്എഫ്ഐ 110 നേടി. കെഎസ്യു 13ഉം എബിവിപി 12 സീറ്റിലും ഒതുങ്ങി.
തൃശൂര്‍ സെന്റ് തോമസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, കേരളവര്‍മ, ഗുരുവായൂര്‍ ശ്രീകൃഷ്ണ, എം ഡി കോളേജ് പഴഞ്ഞി, ഐഇഎസ് ചിറ്റിലപ്പിള്ളി, ഗവ. കോളേജ് കുട്ടനെല്ലൂര്‍, എസ് എന്‍ കോളേജ് നാട്ടിക, എംഇഎസ് അസ്മാബി, കെകെടിഎം പുല്ലൂറ്റ്, മദര്‍ കോളേജ് പെരുവല്ലൂര്‍, വ്യാസ കോളേജ് വടക്കാഞ്ചേരി, എന്നീ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. പനമ്പിള്ളി ഗവ. കോളേജില്‍ ജനറല്‍ ക്യാപ്റ്റന്‍ മാത്രമാണ് നഷ്ടപ്പെട്ടത്. എബിവിപിയും കെഎസ്യുവും അവിശുദ്ധ സഖ്യമുണ്ടാക്കിയ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസില്‍ ഒറ്റ വോട്ടിനാണ് എസ്എഫ്ഐ പരാജയപ്പെട്ടത്. കുന്നംകുളം വിവേകാനന്ദയില്‍ കോളേജ് യൂണിയന്‍ എബിവിപി നിലനിര്‍ത്തി. ഐസിഎ വടക്കേക്കാടില്‍ നറുക്കെടുപ്പിലൂടെ എട്ടില്‍ ആറ് സീറ്റ് ജയിച്ചതുമാത്രമാണ് ജില്ലയില്‍ കെഎസ്യുവിന്റെ നാമമാത്ര വിജയം.
സെന്റ് തോമസ് കോളേജില്‍നിന്ന് യുയുസിയായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ശീതള്‍ ഡേവിസും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍നിന്ന് ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എസ് അനൂപ് (ചെയര്‍മാന്‍) സുജിത് വി എസ് (യുയുസി) കെ വി ലിനി (വൈസ് ചെയര്‍മാന്‍) ഗവ. കോളേജ് യുയുസിയായി നിബിന്‍ ശ്രീനിവാസും തെരഞ്ഞെടുക്കപ്പെട്ടു. മാനേജ്മെന്റിന്റെ ഒറ്റപ്പെടുത്തലിന്റെയും വിദ്വേഷം വിളമ്പുന്ന ഇടയന്മാരുടെ ലേഖനങ്ങളുടെയും കാലത്ത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ തട്ടകങ്ങളില്‍ എസ്എഫ്ഐക്ക് അനുകൂലമായ വിധിയെഴുത്ത് പ്രതിലോമ ശക്തികള്‍ക്ക് തിരിച്ചടിയായി. എസ്എഫ്ഐയുടെ ചരിത്രവിജയം വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുതുതലമുറയുടെ മനസ്സ് വ്യക്തമാക്കുന്നതാണ്.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്ഐക്ക് ഉജ്വലവിജയം
പാലക്കാട്: ജില്ലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. കലാലയ ജനാധിപത്യത്തിനും മതസൌഹാര്‍ദത്തിനും എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ്എഫ്ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ഥികള്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പുവിജയം. തെരഞ്ഞെടുപ്പ് നടന്ന എല്ലാ കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. ആകെ 16ല്‍ 14 യുയുസി എസ്എഫ്ഐക്കാണ്. മണ്ണാര്‍ക്കാട് എംഇഎസ്, നെന്മാറ എന്‍എസ്എസ് എന്നീ കോളേജില്‍ പിന്നീട് തെരഞ്ഞെടുപ്പ് നടക്കും. ആലത്തൂര്‍ എസ്എന്‍, ചിറ്റൂര്‍ ഗവ. കോളേജ്, വിടിബി ശ്രീകൃഷ്ണപുരം എന്നിവിടങ്ങളില്‍ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു.
പാലക്കാട് വിക്ടോറിയ കോളേജില്‍ രണ്ട് യുയുസി ഉള്‍പ്പെടെ വന്‍ വിജയമാണ് എസ്എഫ്ഐക്കുണ്ടായത്. മുഖ്യ എതിരാളികളായ എബിവിപിയെക്കാള്‍ 600 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. പട്ടാമ്പി കോളേജില്‍ എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഷൊര്‍ണൂര്‍ എസ്എന്‍ കോളേജില്‍ നാല് സീറ്റില്‍ എതിരാളികളുണ്ടായിരുന്നില്ല. മത്സരിച്ച ബാക്കി എല്ലാ സീറ്റിലും ഉജ്വലവിജയം നേടി. പാര്‍ലമെന്ററിരൂപത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ 44ല്‍ 31 ക്ളാസ്റെപ്രസെന്റേറ്റീവും തുടര്‍ന്ന് എല്ലാ യൂണിയന്‍ പാനലും വിജയിച്ചു. ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ ഏഴ് സീറ്റും എസ്എഫ്ഐ നേടി. കൊഴിഞ്ഞാമ്പാറ ഗവ. കോളേജില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സീറ്റില്‍ വിജയിച്ച് കോളേജ് യൂണിയന്‍ നിലനിര്‍ത്തി. കോട്ടായി ഐഎച്ച്ആര്‍ഡി, വടക്കഞ്ചേരി ഐഎച്ച്ആര്‍ഡി, കല്ലേപ്പുള്ളി ഐഎച്ച്ആര്‍ഡി എന്നീ കോളേജുകളിലും എസ്എഫ്ഐ ഉജ്വലവിജയം കരസ്ഥമാക്കി.
തെരഞ്ഞെടുപ്പുവിജയത്തെത്തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ എസ്എഫ്ഐ ആഹ്ളാദപ്രകടനം നടത്തി. പാലക്കാട് നഗരത്തില്‍ നടന്ന പ്രകടനം എസ്എഫ്ഐ ജില്ലാസെക്രട്ടറി പി പി സുമോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റിയംഗം ഷെഫീഖ്, ജില്ലാ ജോയിന്റ് സെക്രട്ടറി കൃഷ്ണദാസ്, ഷാജന്‍ എന്നിവര്‍ സംസാരിച്ചു. പട്ടാമ്പിയില്‍ ജില്ലാ പ്രസിഡന്റ് പി വി രതീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം അമ്മു, സജീഷ്, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐക്ക് ഉജ്വലവിജയം സമ്മാനിച്ച പ്രബുദ്ധരായ വിദ്യാര്‍ഥികളെ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. തിങ്കളാഴ്ച എല്ലാ ക്യാമ്പസുകളിലും ആഹ്ളാദപ്രകടനം നടത്താന്‍ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
വീണ്ടും എസ്എഫ്ഐ
കോഴിക്കോട്: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇക്കുറിയും എസ്എഫ്ഐക്ക് ചരിത്രവിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 16 കോളേജുകളില്‍ 14 എണ്ണവും എസ്എഫ്ഐ വിജയിച്ചു. മടപ്പള്ളി ഗവ. കോളേജ്, ഗവ. കോളേജ് മുചുകുന്ന് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും നേരത്തെതന്നെ എതിരില്ലാതെ ജയിച്ചിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍കോളേജ് എബിവിപിയില്‍നിന്നും കോഴിക്കോട് ദേവഗിരി കോളേജ് കെഎസ്എയുവില്‍നിന്നും പിടിച്ചെടുത്തു. മൊകേരി ഗവ. കോളേജ്, സികെജി ഗവ. കോളേജ് പേരാമ്പ്ര, എസ്എന്‍ കോളേജ് വടകര, എസ്എന്‍ഡിപി കോളേജ് കൊയിലാണ്ടി, എസ് എന്‍ കോളേജ് ചേളന്നൂര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മീഞ്ചന്ത, ഗവ. കോളേജ് കോടഞ്ചേരി, ഐഎച്ച്ആര്‍ഡി നാദാപുരം എന്നീ ക്യാമ്പസുകളില്‍ എസ്എഫ്ഐ ഉജ്വല വിജയം നേടി. ഫാറൂഖ്കോളേജില്‍ മാത്രമാണ് കെഎസ്യു-എംഎസ്എഫ് സഖ്യത്തിന് ജയിക്കാനായത്. ഫാറൂഖ് കോളേജില്‍ ജന. ക്യാപറ്റന്‍ സ്ഥാനം എസ്എഫ്ഐക്കാണ്. കോഴിക്കോട് ഐഎച്ച്ആര്‍ഡി കോളേജില്‍ നാല് സീറ്റ്വീതം എസ്എഫ്ഐയും യുഡിഎസ്എഫും നേടി.
മാനേജ്മെന്റിന്റെയും ആര്‍എസ്എസിന്റെയും സഹായത്താല്‍ ഭീഷണിയും സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന എബിവിപിയുടെ വ്യാമോഹത്തിന് മതേതരമായി ചിന്തിക്കുന്ന വിദ്യാര്‍ഥികള്‍ നല്‍കിയ കനത്ത തിരിച്ചടിയാണ് ഗുരുവായൂരപ്പന്‍ കോളേജില്‍ എസ്എഫ്ഐ നേടിയ ഉജ്വലവിജയം. ഇടയലേഖനത്തിലൂടെയും മാനേജ്മെന്റിന്റെ ഇടപെടലിലൂടെയും എസ്എഫ്ഐയെ പരാജയപ്പെടുത്തി കെഎസ്യുവിന്റെ യൂണിയന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിനും വിദ്യാര്‍ഥികള്‍ തിരിച്ചടി നല്‍കുകയായിരുന്നു. മതസൌഹാര്‍ദത്തിനും കലാലയ ജനാധിപത്യത്തിനും എസ്എഫ്ഐയോടൊപ്പം അണിചേരുക എന്ന മുദ്രാവാക്യത്തിന് പിന്തുണയേകി എസ്എഫ്ഐക്ക് ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.
ജില്ലയില്‍ എസ്എഫ്ഐക്ക് മുന്നേറ്റം
മലപ്പുറം: ജില്ലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. എംഎസ്എഫ്, കെഎസ്യു, എസ്ഐഒ, ക്യാമ്പസ് ഫ്രണ്ട് സഖ്യത്തിനെതിരെ ഒറ്റയ്ക്ക് മത്സരിച്ചാണ് എസ്എഫ്ഐ വിജയംനേടിയത്. മഞ്ചേരി എന്‍എസ്എസ്, പൊന്നാനി എംഇഎസ്, വളാഞ്ചേരി എംഇഎസ്, മഞ്ചേരി എച്ച്എം കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ് എടപ്പാള്‍ എന്നീ കോളേജ് യൂണിയനുകള്‍ എസ്എഫ്ഐ നേടി. ഇതില്‍ വളാഞ്ചേരി എംഇഎസ് കോളേജ്, മഞ്ചേരി എച്ച്എം കോളേജ് എന്നിവ എംഎസ്എഫ്-കെഎസ്യു സഖ്യത്തില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ദീര്‍ഘകാലം എംഎസ്എഫ് കുത്തകയാക്കിയിരുന്ന മലപ്പുറം ഗവ. കോളേജില്‍ വന്‍ മുന്നേറ്റമാണ് എസ്എഫ്ഐ നടത്തിയത്. ഇവിടെ ജനറല്‍ ക്യാപ്റ്റന്‍ സീറ്റും അസോസിയേഷന്‍ സീറ്റുകളും നേടി. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്ഐഒ, ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകളെ കൂട്ടുപ്പിടിച്ചാണ് എംഎസ്എഫ്-കെഎസ്യു സഖ്യം മത്സരിച്ചത്.
deshabhimani 30072010
തല പിളര്‍ന്ന് രക്തം വാര്‍ന്ന് നിലത്ത് വീഴുമ്പോഴും പതറാതെ മുന്നേറിയ രാഹുലിനും ഹരികൃഷ്ണനും സരീഷിനും ഈ തെരഞ്ഞെടുപ്പ് വിജയം അചഞ്ചലമായ രാഷ്ട്രീയ നിലപാടിന്റേത്.തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുറപ്പായ എബിവിപിക്കാരുടെ ആക്രമണത്തിലാണ് തൃശൂര്‍ കേരളവര്‍മ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായും കെ പി ഹരികൃഷ്ണന്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൌസിലറായും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വിജയമറിഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വൈകിട്ട് നഗരത്തില്‍ ആഹ്ളാദപ്രകടനം നടത്തിയശേഷം ജില്ലാ ആശുപത്രിയിലെത്തി മൂവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ കോളേജ് ഗേറ്റിനുമുന്നില്‍ വിദ്യാര്‍ഥികളോട് വോട്ട് അഭ്യര്‍ഥിക്കുമ്പോഴാണ് മാരകായുധങ്ങളുമായെത്തിയ എബിവിപി സംഘം എസ്എഫ്ഐ പ്രവര്‍ത്തകരായ മൂവരേയും ആക്രമിച്ചത്. ഉശിരന്മാരായ പ്രവര്‍ത്തകരെ അരിഞ്ഞുവീഴ്ത്തി എസ്എഫ്ഐയെ തകര്‍ക്കാമെന്നുളള എബിവിപിയുടെ നിഗൂഢ ലക്ഷ്യത്തിന് രക്തസാക്ഷി ഇ കെ ബാലന്റെ ക്യാമ്പസ് തിരിച്ചടിയേകി. മുഴുവന്‍ സീറ്റിലും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കേരളവര്‍മയില്‍ എസ്എഫ്ഐ വിജയം ആവര്‍ത്തിച്ചത്. 1200 വോട്ടുകള്‍ പോള്‍ ചെയ്തത്തില്‍ ആയിരത്തിലധികം വോട്ടുകള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ നേടി.
ReplyDeleteഅഭിവാദ്യങ്ങള്‍.
ReplyDelete