Wednesday, July 14, 2010

സുപ്രീം കോടതി വിധി ഒതുക്കി മാധ്യമ ഇരട്ടത്താപ്പ്

കേരളത്തിലെ ക്രമസമാധാനം സംബന്ധിച്ച ഹൈക്കോടതി ജസ്റ്റിസ് വി രാംകുമാറിന്റെ പരാമര്‍ശം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി ആഘോഷിച്ച മാധ്യമങ്ങള്‍ ഇതു റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് ഒതുക്കാന്‍ മത്സരിച്ചു. മിക്ക പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഹൈക്കോടതിയുടെ പരാമര്‍ശം മുഖ്യവാര്‍ത്തയായിരുന്നു. മനോരമയടക്കമുള്ള പത്രങ്ങള്‍ മുഖപ്രസംഗങ്ങളെഴുതി യുഡിഎഫിന് വീര്യംപകര്‍ന്നു. യുഡിഎഫ് നേതാക്കള്‍ ഇതേറ്റുപിടിച്ച് വന്‍ പ്രചാരവേല അഴിച്ചുവിട്ടു. കേരളത്തില്‍ ക്രമസമാധാനനില പാടേ തകര്‍ന്നെന്ന് ഹൈക്കോടതി തന്നെ പറഞ്ഞതായി ഇക്കൂട്ടര്‍ ദിവസങ്ങളോളം കോലാഹലം സൃഷ്ടിച്ചു.

ഈ മാധ്യമങ്ങള്‍ക്കും യുഡിഎഫിനുമേറ്റ പ്രഹരമാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ അനവസരത്തിലുള്ളതും അനാവശ്യവുമാണെന്നു നിരീക്ഷിച്ച സുപ്രീം കോടതി അവ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഈ വിധി മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഉള്‍പ്പേജിലൊതുക്കി. അനാവശ്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ച ജസ്റ്റിസ് രാംകുമാറിന്റെ അഭിപ്രായങ്ങള്‍ എട്ടു കോളം തലക്കെട്ടില്‍ നല്‍കി അന്ന് മനോരമ കേരളത്തെ ഞെട്ടിക്കാന്‍ നോക്കി. മാതൃഭൂമിക്കും രാംകുമാറിന്റെ അഭിപ്രായപ്രകടനം വന്‍വാര്‍ത്തയായിരുന്നു. കോഗ്രസ്, ലീഗ് മുഖപത്രങ്ങളും ഇതര മാധ്യമങ്ങളും ഈ അടിസ്ഥാനരഹിതമായ പരാമര്‍ശത്തില്‍ തൂങ്ങി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ദിവസങ്ങളോളം പാടുപെട്ടു. ദൃശ്യമാധ്യമങ്ങള്‍ വിശാലമായ ചര്‍ച്ച സംഘടിപ്പിച്ചു. ഭരണഘടനാ സ്ഥാപനമായ കോടതി തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരത്തില്‍ പറയുന്നതിന്റെ അസ്വാഭാവികത പരിഗണിക്കാന്‍ ഒരു മാധ്യമത്തിനും തോന്നിയില്ല.

deshabhimani 14072010

1 comment:

  1. മാധ്യമങ്ങള്‍ക്കും യുഡിഎഫിനുമേറ്റ പ്രഹരമാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ അനവസരത്തിലുള്ളതും അനാവശ്യവുമാണെന്നു നിരീക്ഷിച്ച സുപ്രീം കോടതി അവ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഈ വിധി മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഉള്‍പ്പേജിലൊതുക്കി. അനാവശ്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ച ജസ്റ്റിസ് രാംകുമാറിന്റെ അഭിപ്രായങ്ങള്‍ എട്ടു കോളം തലക്കെട്ടില്‍ നല്‍കി അന്ന് മനോരമ കേരളത്തെ ഞെട്ടിക്കാന്‍ നോക്കി. മാതൃഭൂമിക്കും രാംകുമാറിന്റെ അഭിപ്രായപ്രകടനം വന്‍വാര്‍ത്തയായിരുന്നു. കോഗ്രസ്, ലീഗ് മുഖപത്രങ്ങളും ഇതര മാധ്യമങ്ങളും ഈ അടിസ്ഥാനരഹിതമായ പരാമര്‍ശത്തില്‍ തൂങ്ങി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ദിവസങ്ങളോളം പാടുപെട്ടു. ദൃശ്യമാധ്യമങ്ങള്‍ വിശാലമായ ചര്‍ച്ച സംഘടിപ്പിച്ചു. ഭരണഘടനാ സ്ഥാപനമായ കോടതി തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരത്തില്‍ പറയുന്നതിന്റെ അസ്വാഭാവികത പരിഗണിക്കാന്‍ ഒരു മാധ്യമത്തിനും തോന്നിയില്ല.

    ReplyDelete