Wednesday, July 28, 2010

കാതില്‍ മുഴങ്ങുന്നു,കൌസറിന്റെ വിലാപം...

പിറക്കാത്ത മകനൊപ്പം വെന്തൊടുങ്ങിയ കൌസര്‍ ബാനുവിന്റെ രോദനം ഫര്‍സാന അയൂബിന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു. ഓര്‍ക്കാന്‍ ഭയക്കുന്ന ആ ദിവസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി മൌനം. ഗുജറാത്തിലെ നരോദ പാട്യയില്‍ കൌസര്‍ ബാനുവിന്റെ നിറവയര്‍ വെട്ടിമുറിച്ച് ഗര്‍ഭസ്ഥശിശുവിനെ കത്തിച്ച ക്രൂരത ഇന്നും ഫര്‍സാനയുടെ കണ്‍മുന്നിലുണ്ട്. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ സെന്ററില്‍ ഗുജറാത്തിലെ വംശഹത്യയുടെ പേടിസ്വപ്നം പേറുന്നവര്‍ക്കായി സിറ്റിസസ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫര്‍സാനയുടെ മൌനം പതിയെ വാക്കുകള്‍ക്കും പൊടുന്നനെ കണ്ണീരിനും വഴിമാറി. സ്വന്തം കുടുംബത്തിലെ ഏഴുപേര്‍ കണ്‍മുന്നില്‍ പിടഞ്ഞുമരിച്ചതിന്റെ നോവൊടുങ്ങാത്ത ഹൃദയവുമായാണ് ഷക്കീല ഫിറോസ്ബായ് സംസാരിച്ചത്. തന്റെ മകളെ സംഘപരിവാര്‍ ഭീകരര്‍ ബലാത്സംഗം ചെയ്തുകൊന്നതിന് ദൃക്സാക്ഷിയാണിവര്‍.

2002 ഫെബ്രുവരിയില്‍ 28ന് ഗുജറാത്തില്‍ ഭരണകൂടം ആസൂത്രണം ചെയ്ത വംശഹത്യയുടെ ഭാഗമായ നരോദ പാട്യയിലെ അതിക്രമങ്ങളുടെ ബാക്കിപത്രമാണ് ഫര്‍സാനയും ഷക്കീല ഫിറോസും. ഗുല്‍ബര്‍ഗില്‍ കോഗ്രസിന്റെ മുന്‍ എംപി ഇഹ്സാന്‍ ജഫ്രിയടക്കം എഴുപതോളംപേരെ കൂട്ടക്കൊല ചെയ്തതിന് സാക്ഷികളാണ് ജന്നത് കല്ലുഭായ് ഷേഖും രൂപ ബഹന്‍ മോഡിയും. വംശഹത്യാകേസുകളില്‍ സാക്ഷിയായതിന്റെ പേരില്‍ ഇപ്പോഴും സംഘപരിവാറിന്റെ നോട്ടപ്പുള്ളികളായ 97 സ്ത്രീകളുടെ വേദനയാണ് പങ്കുവച്ചത്. ഗുജറാത്ത് സര്‍ക്കാരിനൊപ്പം നീതിപീഠവും തങ്ങളോട് കാട്ടുന്ന പീഡനത്തിന്റെ കഥകള്‍ അവര്‍ വിവരിച്ചു. വിചാരണയ്ക്കിടെ ജഡ്ജിമാരില്‍നിന്ന് പലര്‍ക്കും അപഹാസ്യവും അശ്ളീലവുമായ ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. ലൈംഗികാതിക്രമങ്ങള്‍ക്കിരയായ തങ്ങള്‍ക്ക് വനിതാ അഭിഭാഷകരെ നിയോഗിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ഇപ്പോഴും സംഘപരിവാറിന്റെ ഭീഷണിയില്‍ കഴിയുന്ന സാക്ഷികളുടെയും ഇരകളുടെയും സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത വൃന്ദ കാരാട്ട് എംപി ആവശ്യപ്പെട്ടു. ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന പൌരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, അരുണ റോയ്, മോഡി ഭരണത്തിന്റെ ക്രൂരതകള്‍ സാക്ഷ്യപ്പെടുത്തിയ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 'കമ്മിറ്റി ഫോര്‍ എലിമിനേഷന്‍ ഓഫ് ഡിസ്ക്രിമിനേഷന്‍ എഗയ്ന്‍സ്റ്റ് വിമന്‍‌ന് മുന്നില്‍ സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചടങ്ങില്‍ പ്രകാശനം ചെയ്തു.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 28072010

2 comments:

  1. പിറക്കാത്ത മകനൊപ്പം വെന്തൊടുങ്ങിയ കൌസര്‍ ബാനുവിന്റെ രോദനം ഫര്‍സാന അയൂബിന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു. ഓര്‍ക്കാന്‍ ഭയക്കുന്ന ആ ദിവസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി മൌനം. ഗുജറാത്തിലെ നരോദ പാട്യയില്‍ കൌസര്‍ ബാനുവിന്റെ നിറവയര്‍ വെട്ടിമുറിച്ച് ഗര്‍ഭസ്ഥശിശുവിനെ കത്തിച്ച ക്രൂരത ഇന്നും ഫര്‍സാനയുടെ കണ്‍മുന്നിലുണ്ട്. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ സെന്ററില്‍ ഗുജറാത്തിലെ വംശഹത്യയുടെ പേടിസ്വപ്നം പേറുന്നവര്‍ക്കായി സിറ്റിസസ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫര്‍സാനയുടെ മൌനം പതിയെ വാക്കുകള്‍ക്കും പൊടുന്നനെ കണ്ണീരിനും വഴിമാറി. സ്വന്തം കുടുംബത്തിലെ ഏഴുപേര്‍ കണ്‍മുന്നില്‍ പിടഞ്ഞുമരിച്ചതിന്റെ നോവൊടുങ്ങാത്ത ഹൃദയവുമായാണ് ഷക്കീല ഫിറോസ്ബായ് സംസാരിച്ചത്. തന്റെ മകളെ സംഘപരിവാര്‍ ഭീകരര്‍ ബലാത്സംഗം ചെയ്തുകൊന്നതിന് ദൃക്സാക്ഷിയാണിവ

    ReplyDelete
  2. തീവണ്ടിക്കുള്ളില്‍ വെന്തു ചത്ത ആരുടെയെങ്കിലും വിലാപം സഗാവിന്റെ കാതില്‍ മുഴങ്ങുമോ? കുരുന്നു വിദ്യാര്‍ഥികളുടെ മുന്‍പില്‍ തുണ്ടം തുന്ടമാക്കപ്പെട്ട അധ്യാപകന്റെ? പറയൂ

    ReplyDelete