തളിപ്പറമ്പ് മേഖലയില്‍ മതതീവ്രവാദി- ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് കൊള്ളയും കൊള്ളിവയ്പും നടത്തുന്നതിനെക്കുറിച്ച് സമഗ്രാന്വേഷണത്തിന് പ്രത്യേക ഏജന്‍സിയെ നിയോഗിക്കണമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന, ആസൂത്രണം, പൊലീസ് ഒത്താശ, അന്വേഷണത്തിലെ വീഴ്ച എന്നിവയെല്ലാം അന്വേഷണ പരിധിയില്‍ വരണം. ലീഗിലെ ഒരു എംഎല്‍എയും സംസ്ഥാന നേതാവുമുള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലിം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി പി കെ സുബൈറിന്റെയും അനുജന്റെയും ഇരുചക്ര വാഹനങ്ങള്‍ നവംബര്‍ 24ന് അര്‍ധരാത്രി കത്തിച്ചതിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംസ്ഥാനതലത്തില്‍ ശ്രദ്ധാകേന്ദ്രമാകുന്നതിന് തന്റെ വിശ്വസ്തനും യൂത്ത്ലീഗ് പുഷ്പഗിരി ശാഖാസെക്രട്ടറിയുമായ വടക്കാഞ്ചേരി മജീദിന്റെയും സംഘത്തിന്റെയും സഹായത്തോടെ സുബൈര്‍തന്നെയാണിത് ചെയ്യിച്ചതെന്നാണ് വെളിപ്പെട്ടത്. തളിപ്പറമ്പ് മേഖലയെ കലാപകലുഷിതമാക്കാനും ലീഗ് നേതൃത്വം ലക്ഷ്യമിട്ടിരുന്നു. "സദാചാരപാലനം ഉറപ്പുവരുത്താന്‍" മതതീവ്രവാദി ക്രിമിനല്‍ സംഘങ്ങളെ ലീഗ് തീറ്റിപ്പോറ്റുന്നതും ഇതിലൂടെ തെളിഞ്ഞു. സംഭവത്തിലുള്‍പ്പെട്ട സദാചാരം മുഹമ്മദലി, കൊക്ക താഹിര്‍ എന്നിവരെ മുസ്ലിംലീഗ് നേതൃത്വം ഇതിനകം ഗള്‍ഫിലേക്ക് കടത്തി. മജീദിനെ പൊലീസ് ചോദ്യംചെയ്യുന്ന വിവരമറിഞ്ഞതോടെയാണ് ലീഗ് നേതൃത്വം ഇവരെ മാറ്റിയത്. ഇതുസംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന്റെ സൂചനയാണിത്. തളിപ്പറമ്പ് സഹകരണാശുപത്രി ആക്രമിച്ചതും ഈ തീവ്രവാദി- ക്രിമിനല്‍ സംഘമാണ്. കേരള കോണ്‍ഗ്രസ് എം നേതാവ് ജോര്‍ജ് വടകരയുടെ പാലസ് വുഡ് വര്‍ക്സ്, സമീപത്തെ രാമകൃഷ്ണന്‍ പണിക്കരുടെ റോയല്‍ അപ്ഹോള്‍സ്റ്ററി വര്‍ക്സ്, ഫെഡറല്‍ ബാങ്ക് തളിപ്പറമ്പ് ശാഖക്കു സമീപത്തെ ശിവദാസന്റെ കൊടിയില്‍ നൈസ്വുഡ് വര്‍ക്സ് എന്നിവ അഗ്നിക്കിരയാക്കിയതിലും സംഘത്തിന് വ്യക്തമായ പങ്കുണ്ട്. മജീദിനെ ശാസ്ത്രീയമായി ചോദ്യം ചെയ്തിരുന്നെങ്കില്‍ ലീഗ് നേതൃത്വത്തിലെ ആസൂത്രകരടക്കമുള്ള ഉന്നതര്‍ പിടിയിലാകുമായിരുന്നു.
അരിയില്‍ സംഘര്‍ഷവേളയില്‍ തളിപ്പറമ്പില്‍ വര്‍ഗീയകലാപമുണ്ടാക്കാനായി ഭിന്നമതസ്ഥരുടെ സ്ഥാപനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ച ലീഗ് ക്രിമിനല്‍സംഘം പിടിയിലായിരുന്നു. 1999 ഏപ്രില്‍ 21ന്തളിപ്പറമ്പില്‍ അഭിഭാഷകരുടെ ഓഫീസുകള്‍ ലീഗുകാര്‍ ആക്രമിച്ചിരുന്നു. 2001 ജൂണ്‍ 18ന് ഡിവൈഎസ്പിയെയും സിഐയെയും ബോംബെറിഞ്ഞുകൊല്ലാനും ശ്രമമുണ്ടായി. വധശ്രമമടക്കമുള്ള നിരവധി സംഭവങ്ങളില്‍ പേരിന് പ്രതികളെ പിടികൂടിയെങ്കിലും ഗൂഢാലോചനക്കാരായ ഉന്നതരെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചില്ല. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുടെ ബൈക്ക് കത്തിക്കല്‍ അന്വേഷണവും അട്ടിമറിക്കാനാണ് നീക്കം. പൊലീസിന്റെയും സര്‍ക്കാരിന്റെയും വഴിവിട്ട നടപടികളാണ് അക്രമികള്‍ക്ക് പോത്സാഹനമാകുന്നത്. യുഡിഎഫ് അധികാരത്തില്‍വന്നശേഷം 136 ക്രിമിനല്‍ കേസുകളാണ് പിന്‍വലിച്ചത്. ഇതില്‍ ഭൂരിഭാഗവും ലീഗ് ക്രിമിനലുകള്‍ പ്രതികളായ തളിപ്പറമ്പ് മേഖലയിലെ കേസുകള്‍. അംബിക ജ്വല്ലറി ഉടമ പ്രകാശനെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതികളായ കോരന്‍പീടികയിലെ സജീവ ലീഗ്- എസ്ടിയു പ്രവര്‍ത്തകരായ പി വി റിയാസിനും റിവാജിനുമെതിരായ കേസുകളെല്ലാം എഴുതിത്തള്ളി. ലീഗിന്റെ കുടക്കീഴില്‍ സംരക്ഷിക്കപ്പെടുന്ന മതതീവ്രവാദികളെ രക്ഷപ്പെടുത്താനാണ് പൊലീസ്- ലീഗ് ശ്രമം. ഇതെല്ലാം പുറത്തുവരാന്‍ തളിപ്പറമ്പ് പൊലീസിനെ മാറ്റിനിര്‍ത്തി പ്രത്യേക അന്വേഷണ ഏജന്‍സിയെ നിയോഗിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.
deshabhimani 240413
No comments:
Post a Comment