വെഞ്ഞാറമൂട്: നരേന്ദ്രമോഡിക്കുവേണ്ടി വാദിക്കുന്നവരുടെ എണ്ണം യുഡിഎഫില്‍ വര്‍ധിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രി ഷിബു, നരേന്ദ്രമോഡിയെ സന്ദര്‍ശിച്ച കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേത് കള്ളക്കളിയാണ്. കെ എം ഷാജി എംഎല്‍എ കണ്ണൂരില്‍ നരേന്ദ്രമോഡിയെ പ്രശംസിച്ചപ്പോഴും മുമ്പ് എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ ഗുജറാത്ത് മോഡലിനെ പുകഴ്ത്തിയപ്പോഴും മുഖ്യമന്ത്രിയോ യുഡിഎഫ് നേതാക്കളോ പ്രതികരിച്ചില്ല. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മില്‍ വളരുന്ന അവിഹിതബന്ധത്തിന്റെ വലിയ തെളിവാണ് ഷിബു ബേബിജോണിന്റെ മോഡിസന്ദര്‍ശനമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായി ഇവിടത്തെ മന്ത്രിക്ക് ചര്‍ച്ച നടത്താനാകില്ല. സന്ദര്‍ശനം മുമ്പേ തങ്ങളറിഞ്ഞിരുന്നുവെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞത്. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി മോഡിയെ ഉയര്‍ത്തിക്കാട്ടുന്ന വെങ്കയ്യ നായിഡുവാണ് സന്ദര്‍ശനത്തിന് കളമൊരുക്കിയത്. രാജ്യത്താകമാനം സ്വീകാര്യനാണ് മോഡിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഷിബുവിന്റെ സന്ദര്‍ശനം സര്‍ക്കാരിന്റെ നയപരമായ പാളിച്ചയാണ്. നയപരമായ പാളിച്ച വരുത്തിയ മന്ത്രിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞാല്‍ മാത്രംപോരാ. മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം. അതിന് മുഖ്യമന്ത്രി തയ്യാറാകുമോ? എല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്.
മതേതരമൂല്യങ്ങള്‍ക്ക് സ്ഥാനമുള്ള ശിവഗിരിയില്‍ കടുത്ത വര്‍ഗീയവാദിയായ നരേന്ദ്രമോഡിയെത്തുന്നതും ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ്. മുഖ്യമന്ത്രി അറിയാതെ മറ്റൊരു സ്ഥലത്തെ മുഖ്യമന്ത്രിക്ക് ഇവിടെ വരാനാവില്ല. ഗൗരിയമ്മ എല്‍ഡിഎഫിലേക്ക് വരുമോ എന്ന കാര്യം ഗൗരിയമ്മയാണ് വ്യക്തമാക്കേണ്ടത്. ഇപ്പോള്‍ എംഎല്‍എമാരില്ലാത്ത പാര്‍ടിയാണ് യുഡിഎഫ് വിട്ടുകൊണ്ടിരിക്കുന്നത്. വരുംനാളുകളില്‍ എംഎല്‍എമാരുള്ള പാര്‍ടിയും യുഡിഎഫ് വിടുമെന്ന് കോടിയേരി പറഞ്ഞു.
മോഡിയെ കണ്ടതില്‍ തെറ്റില്ല: മുഖ്യമന്ത്രി
മലപ്പുറം: മന്ത്രി ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയെ കണ്ടതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ഗുജറാത്ത് മോഡല്‍ വികസനം അംഗീകരിക്കുന്നില്ല. വികസന കാര്യത്തില്‍ മോഡിയില്‍നിന്നും കേരളത്തിനൊന്നും പഠിക്കാനില്ല. ഗുജറാത്തില്‍ പോയത് വികസന നയങ്ങള്‍ പഠിക്കാനാണെന്ന പത്രവാര്‍ത്തയെക്കുറിച്ചാണ് മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടത്. മോഡിയെ കണ്ടതിന്റെ പേരില്‍ വിശദീകരണം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെഎസ്എസും സിഎംപിയും യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ഇരുപാര്‍ടികളുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കും. ഗൗരിയമ്മ പോയാല്‍ യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന പി സി ജോര്‍ജിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തനിക്ക് അങ്ങനെ അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഷിബു രാജിവയ്ക്കണം: മുസ്തഫ
കൊച്ചി: നരേന്ദ്രമോഡിയെ സന്ദര്‍ശിച്ച മന്ത്രി ഷിബു ബേബിജോണ്‍ രാജിവച്ച് പുറത്തുപോകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കില്‍ ഷിബുവിനെ മുഖ്യമന്ത്രി പുറത്താക്കണം. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത് ശരിയല്ല. മോഡി മോഡല്‍ കേരളത്തിന് ആവശ്യമില്ല. ഒരു എംഎല്‍എ മാത്രമുള്ള പാര്‍ടികളും എംഎല്‍എമാരില്ലാത്ത പാര്‍ടികളും യുഡിഎഫിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഷിബു കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങി ജയിച്ചതാണെന്ന കാര്യം മറക്കരുത്. പി സി ജോര്‍ജിനും ഘടകകക്ഷികള്‍ക്കും വഴങ്ങുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. ഉമ്മന്‍ചാണ്ടി കുറച്ചുകൂടി ആര്‍ജവം കാണിക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.
മോഡിയെ കണ്ടതില്‍ മന്ത്രിമാര്‍ക്ക് എതിര്‍പ്പില്ല: ബിജെപി
തിരു: മന്ത്രി ഷിബു ബേബിജോണ്‍ മോഡിയെ സന്ദര്‍ശിച്ചകാര്യത്തില്‍ യുഡിഎഫ് മന്ത്രിസഭയ്ക്ക് ഏകാഭിപ്രായമാണുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. മന്ത്രിമാരായ ആര്യാടനും കെ എം മാണിയും അടൂര്‍ പ്രകാശുമടക്കം സന്ദര്‍ശനത്തില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മോഡിയെ കണ്ടത് തെറ്റായെന്ന് ഷിബു പറഞ്ഞത് സമ്മര്‍ദംമൂലമാണ്. ശിവഗിരിയില്‍ ആര് വരണമെന്ന് തീരുമാനിക്കേണ്ടത് സന്യാസിമാരാണെന്നും മുരളീധരന്‍ പറഞ്ഞു.
deshabhimani 230413
No comments:
Post a Comment