Wednesday, April 3, 2013
ബംഗാളില്‍ പൊലീസ് ഭീകരത എസ്എഫ്ഐ നേതാവ് കൊല്ലപ്പെട്ടു
പശ്ചിമ ബംഗാളില്‍ പ്രകടനം നടത്തിയതിന് അറസ്റ്റുചെയ്ത വിദ്യാര്‍ഥികളെ പൊലീസ് വാഹനത്തില്‍ കുത്തിനിറച്ചതിനെതുടര്‍ന്ന് എസ്എഫ്ഐ നേതാവ് തെറിച്ചുവീണ് മരിച്ചു. എസ്എഫ്ഐ ബംഗാള്‍ സംസ്ഥാനകമ്മിറ്റിയംഗം സുദീപ്ദാ ഗുപ്തയാണ്(23) കൊല്ലപ്പെട്ടത്. സര്‍വകലാശാല, കോളേജ് യൂണിയനുകളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പകല്‍ എസ്എഫ്ഐയും മറ്റ് ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകളും നടത്തിയ പ്രകടനത്തെയാണ് പൊലീസ് നിഷ്ഠുരമായി നേരിട്ടത്. ക്രൂരമായ ലാത്തിച്ചാര്‍ജിനുശേഷം നൂറില്‍പരം വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത് ഒരു വാഹനത്തില്‍ കുത്തിനിറയ്ക്കുകയായിരുന്നു.
ഇതിനിടെ തെറിച്ചുവീണ സുദീപിനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാനും പൊലീസ് തയ്യാറായില്ല. ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് സന്ദീപ് മരിച്ചു. എംഎ ബിരുദധാരിയാണ് സുദീപ്. എസ്എഫ്ഐ ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത എസ്പ്ലനേഡില്‍ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെയാണ് പൊലീസ് ആക്രമിച്ചത്.
പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ചോരക്കൊതിയന്മാരായ പൊലീസ് വേട്ടയാടുകയായിരുന്നെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാന്‍ ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു. ഉടനടി സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടു.
deshabhimani 030413
Subscribe to:
Post Comments (Atom)
No comments:
Post a Comment