Thursday, April 4, 2013

മണിപ്പൂരിലെ ഏറ്റുമുട്ടലുകള്‍ വ്യാജമെന്ന് കോടതി നിയമിച്ച സമിതി


മണിപ്പൂരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. സമിതി സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് നിരീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് സ്വീകരിച്ച സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.

ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട 12 കാരനുള്‍പ്പെടെ ആര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി ബോധ്യപ്പെട്ടില്ലെന്നും ഏറ്റുമുട്ടലുകളില്‍ സ്വാഭാവികമെന്ന് തോന്നിപ്പിക്കുന്നതൊന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി മുന്‍ ജഡ്ജ് സന്തോഷ് ഹെഗ്ഡെ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ജെ എം ലിങ്ദോ എന്നിവരടങ്ങിയ സമിതിയാണ് ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിച്ചത്. മണിപ്പൂരിലെ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കാന്‍ ജനുവരി നാലിനാണ് സുപ്രീംകോടതി സമിതിയെ ചുമതലപ്പെടുത്തിയത്.

deshabhimani

No comments:

Post a Comment