Thursday, April 4, 2013
സ്വത്ത് വിവരം ഗണേഷ് തെരഞ്ഞെടുപ്പ് കമ്മിഷനെ കബളിപ്പിച്ചു
സ്വത്ത് വിവരം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മിഷന് കെ ബി ഗണേഷ് കുമാര്‍ നല്‍കിയത് തെറ്റായ വിവരമെന്ന് തെളിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നതില്നിന്നും വ്യത്യസ്തമായ സ്വത്ത് വിവരമാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തയ്യാറാക്കിയ കരാറില്‍ ഗണേഷിന്റേതായി കാണിച്ചിരിക്കുന്ന സ്വത്തും അതിന്റെ മൂല്യവും.
വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി ഗണേഷ്കുമാറും ഭാര്യ യാമിനി തങ്കച്ചിയും ചേര്‍ന്ന് തൊഴില്‍ മന്തിയുടെയും മുഖ്യമന്ത്രിയുടെയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്റെയും മറ്റും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്. ഗണേഷ്കുമാറിന്റെ സ്വത്തിന്റെ കാര്യത്തിലാണ് ഈ രണ്ടു രേഖകളിലും വ്യത്യസ്ത വില കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നിന്ന് മത്സരിക്കുന്നതിനായി 2011 മാര്‍ച്ച് 23ന് സമര്‍പ്പിച്ച വിജ്ഞാപനത്തില്‍ കാണിച്ചിരിക്കുന്നതിന്റെ ഒന്പതിരിട്ടിയോളം വിലയാണ് വിവാഹമോചനത്തിന് തയാറാക്കിയ കരാറില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ചെന്നൈയിലെ സാലിഗ്രാമിലുള്ള റസിഡന്‍ഷ്യല്‍ ഫഌറ്റിന്റെ വിലയിലാണ് വലിയ വ്യത്യാസംകാണുന്നത്. ഇവിടെ 4037 ചതുരശ്ര അടി വരുന്ന ഫഌറ്റിന് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത് 17.50 ലക്ഷം രൂപയാണ്. എന്നാല്‍ കഴിഞ്ഞമാസം 19 ന് തയാറാക്കിയ കരാറില്‍ ഈ ഫഌറ്റിന് 1.50 കോടി രൂപയാണ് കാണിച്ചിരിക്കുന്നത്. ഈ ഫഌറ്റ് വിറ്റ് ഒന്നരക്കോടി രൂപ ഭാര്യ യാമിനിക്കും മക്കള്‍ക്കുമായി നല്‍കാമെന്നായിരുന്നു വ്യവസ്ഥ.
തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ കണക്കുപ്രകാരം ഈ ഫഌറ്റും യാമിനിക്ക് നല്‍കാമെന്ന് പറഞ്ഞിട്ടുള്ള വഴുതയ്ക്കാട്ടുള്ള വീടും ഉള്‍പ്പെടെ ഗണേഷ്കുമാറിന് സ്വന്തമായുള്ള സ്ഥാവര ആസ്തി 55,65,000 രൂപയാണ്. ഇതില്‍ 15,25,000 രൂപയാണ് വഴുതയ്ക്കാടുള്ള വീടിന് കാണിച്ചിരിക്കുന്നത്. അതു കൂടി കഴിഞ്ഞാല്‍ സ്ഥാവര ആസ്തി 40,40,000 രൂപയാണ്. ഇതിന് പുറമെ 25,09,279 രൂപയുടെ ജംഗമ ആസ്തിയുമുണ്ട്. ഇത്രയും മാത്രമുള്ളപ്പോഴാണ് 75 ലക്ഷം രൂപ വിവാഹമോചന സമയത്ത് പണമായി ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കാമെന്ന് സമ്മതിച്ചത്. അതിന് പുറമെയാണ് സാലിഗ്രാമിലെ ഫഌറ്റ് വിറ്റ് ഒന്നരക്കോടി നല്‍കാമെന്ന് കരാറില്‍ പറയുന്നത്. രണ്ടുവര്‍ഷം മുമ്പ് 17.5 ലക്ഷം രൂപയായിരുന്ന ആ ഫഌറ്റിന് ഇപ്പോള്‍ ഒന്പതിരിട്ടി വില വര്‍ധിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും ഈ കരാറും നോക്കിയാല്‍ മനസിലാകുന്നത്.
മന്ത്രി ഷിബുബേബി ജോണാണ് ഈ കരാറിന്റെ പകര്‍പ്പ് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. അതോടെയാണ് ഈ വൈരുദ്ധ്യം പുറത്തുവന്നത്.
(എസ് സന്തോഷ്)
janayugom 040313
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment