Thursday, April 4, 2013
റിയാദില്‍ തൊഴില്‍ പരിശോധന രണ്ട് മാസത്തേക്ക് നിര്‍ത്തിവെച്ചു
സൗദി തൊഴില്‍ വിപണിയില്‍ നടപ്പാക്കുന്ന നിതാഖാത്തിന്റെ ഭാഗമായുള്ള തൊഴില്‍ പരിശോധന റിയാദ് പ്രവിശ്യയില്‍ രണ്ട് മാസത്തേക്ക് നിര്‍ത്തിവെച്ചു. റിയാദ് ഗവര്‍ണര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിസയില്‍ രേഖപ്പെടുത്തിയ തൊഴില്‍ തന്നെയാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുന്ന പരിശോധനയാണ് നീട്ടിവെച്ചത്.
അതേസമയം രാജ്യത്ത് അനധികൃതമായി തങ്ങുന്നവരും ബിനാമി ഇടപാട് നടത്തുന്നവരും ഇളവിെന്‍റ കീഴില്‍ വരില്ല. സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലിചെയ്യുന്നവര്‍ക്കും ഇളവ് ബാധകമായിരിക്കില്ല. പ്രൊഫഷന്‍ പരിശോധനക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. റിയാദ് മേഖലയിലെ സ്വദേശിവല്‍കരണ പരിശോധനക്കായി പ്രത്യേക സംഘത്തെയും ഗവര്‍ണറേറ്റ് സജ്ജമാക്കും. പരിശോധന നടപടികളെക്കുറിച്ച് രൂപം കാണാനുള്ള കമ്മിറ്റിയും നിലവില്‍ വന്നിട്ടുണ്ട്.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment