കേരളത്തില്‍ തൊഴിലിടങ്ങളിലെ സ്ത്രീപ്രാതിനിധ്യം കുറയുന്നതായി പഠനറിപ്പോര്‍ട്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് അഞ്ച് വര്‍ഷമെടുത്ത് നടത്തിയ പഠനത്തിലാണ് തൊഴിലിടത്തിലെ സ്ത്രീപ്രാതിനിധ്യം കേവലം 13 ശതമാനമാണെന്ന കണ്ടെത്തല്‍. അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ പങ്കാളിത്തം 80 മുതല്‍ 85 ശതമാനം വരെയാണ്. ഇവരൊന്നും തൊഴില്‍രംഗത്ത് എത്താതെ പോകുന്നുവെന്ന് പഠനത്തില്‍ വ്യക്തമായി. മെയ് ഒമ്പത് മുതല്‍ കോഴിക്കോട്ട് നടക്കുന്ന സുവര്‍ണജൂബിലി സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.
കേരള പഠനത്തിന്റെ അനുബന്ധമായി പരിഷത്ത് 2008ലാണ് കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു? എന്ന "സ്ത്രീ പദവി പഠനം" ആരംഭിച്ചത്. 2009 ല്‍ തുടങ്ങിയ സര്‍വെയില്‍ 1200 വീടുകളില്‍നിന്ന് വിവരം ശേഖരിച്ചു. കുടുംബശ്രീ സംവിധാനം പോലും മൈക്രോ ക്രെഡിറ്റ് സംവിധാനത്തില്‍നിന്നു മൈക്രോ എന്റര്‍പ്രൈസ് സംവിധാനത്തിലേക്ക് മാറാത്തത് സ്ത്രീപ്രാതിനിധ്യം കുറയാന്‍ കാരണമാണെന്ന് പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം പ്രൊഫ. ടി പി കുഞ്ഞിക്കണ്ണനും സംസ്ഥാന ജെന്‍ഡര്‍ വിഷയ സമിതി കണ്‍വീനര്‍ എന്‍ ശാന്തകുമാരിയും പറഞ്ഞു. കേരളത്തില്‍ തൊഴിലിടങ്ങളിലുള്ള സ്ത്രീകള്‍ വരുമാനം കുറഞ്ഞ തൊഴിലുകളിലാണ് ഏര്‍പ്പെടുന്നത്. സ്ത്രീകള്‍ക്ക് വേതനവും വളരെ കുറവാണ്. പഠനത്തിന്റെ ഭാഗമായി പാലക്കാടും തൃശൂരിലും മറ്റുമായി നിരവധി ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു. തൊഴില്‍, സാമ്പത്തികം, വിദ്യാഭ്യാസം, കുടുംബം-ലൈംഗികത, വികസനം, അധികാരം, രാഷ്ട്രീയം, സംസ്കാരം, മതം, വിശ്വാസം, നിയമം, നീതിബോധം, ആരോഗ്യം എന്നീ വിഷയങ്ങള്‍ പഠനത്തില്‍ പരിശോധിക്കപ്പെട്ടു.
deshabhimani 220413
No comments:
Post a Comment