അഴിമതിയില്‍ മുങ്ങിയ സിവില്‍ സപ്ലൈസ്് വകുപ്പില്‍ ജില്ലാ സപ്ലൈ ഓഫീസറായി സ്ഥാനക്കയറ്റത്തിന് 15 ലക്ഷം രൂപ വരെ കോഴ വാഗ്ദാനം. തലസ്ഥാന ജില്ലയിലേക്കാണ് ലേലത്തുക ഇത്രയും ഉയര്‍ന്നത്. ജൂണ്‍ ഒന്നിനുമാത്രം സ്ഥാനക്കയറ്റത്തിന് അര്‍ഹത നേടുന്ന ഉദ്യോഗസ്ഥയ്ക്കായി ഡിഎസ്ഒമാരുടെ പ്രൊമോഷന്‍ ലിസ്റ്റ് മരവിവിപ്പിച്ചതോടെ ജില്ലാ സപ്ലൈ ഓഫീസുകളില്‍ നാഥനില്ലാത്ത അവസ്ഥ. തിരുവനന്തപുരം, കണ്ണര്‍ ഡിഎസ്ഒമാരുടെയും തിരുവനന്തപുരം റീജണല്‍ മാനേജരുടെയും ഡിഎസ്ഒ തസ്തികയിലുള്ള അസിസ്റ്റന്റ് സെക്രട്ടറി-3 തസ്തികയും ഫെബ്രുവരി ഒന്നുമുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. കോട്ടയം ഡിഎസ്ഒയുടെ തസ്തികയില്‍ മാര്‍ച്ച് ഒന്നു മുതലും ആളില്ല. ഒരു വര്‍ഷത്തേക്ക് വരുന്ന ഒഴിവുകള്‍ കണക്കാക്കി അതിന്റെ ഇരട്ടി പേരുടെ സെലക്ഷന്‍ ലിസ്റ്റ് എല്ലാ ഡിസംബറിലും ഉണ്ടാക്കുകയാണ് സിവില്‍ സപ്ലൈസ് വകുപ്പിലെ പതിവ്. എന്നാല്‍, ഇത്തവണ അങ്ങനെ ചെയ്തില്ല. പ്രൊമോഷനില്‍ അനര്‍ഹമായ ഇടപെടല്‍ നടത്താന്‍ വേണ്ടിയാണിത്. സ്ഥിരം പ്രൊമോഷന്‍ പട്ടികയുടെ അഭാവത്തില്‍ താല്‍ക്കാലിക ഉദ്യോഗക്കയറ്റം നല്‍കാനും കഴിയും. എന്നാല്‍, ഇതിനും അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ ഒരാഴ്ച മുമ്പ് ജില്ലാ പ്രൊമോഷന്‍ കമ്മിറ്റി ചേര്‍ന്ന് പട്ടികയുണ്ടാക്കുകയായിരുന്നു. ഇതില്‍നിന്നാണ് ഓരോ ജില്ലയിലേക്കും നിയമിക്കുക.
തിരുവനന്തപുരം ഡിഎസ്ഒ തസ്തികയിലേക്ക് 10 ലക്ഷം രൂപവരെ നല്‍കാന്‍ പട്ടികയിലുള്ള രണ്ടു പേര്‍ തയ്യാറായി. ഇതിനിടെ, 15 ലക്ഷംവരെ വാഗ്ദാനം എത്തി. സീനിയോറിറ്റി ലിസ്റ്റില്‍ ആറാമതുള്ള ഈ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റത്തിനുള്ള അര്‍ഹത ജൂണ്‍ ഒന്നിനുമാത്രമേ ആകൂ. അതുവരെ ലിസ്റ്റ് മരവിപ്പിക്കാനാണ് നീക്കം. താലൂക്ക് സപ്ലൈസ് ഓഫീസര്‍ തസ്തികയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയെ, വിജിലന്‍സ് കേസ് മറികടന്നാണ് പ്രൊമോഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അനധികൃത സ്വത്ത് സമ്പാദനത്തിന് ഇവരുടെ പേരില്‍ 5/20012 എസ്സികെ-നമ്പരായി വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശചെയ്ത് വകുപ്പില്‍നിന്ന് കത്തയച്ചിരുന്നു. സപ്ലൈകോ കൊടുവള്ളി ഡിപ്പോയില്‍ അസിസ്റ്റന്റ് നടത്തിയ ക്രമക്കേടുകള്‍ക്ക് ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടുണ്ട്. വിജിലന്‍സ് കേസും അച്ചടക്കനടപടിയും നേരിടുന്നവരെ സാധാരണ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാറില്ല. പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ വകുപ്പിന്റെ തലപ്പത്തുനിന്ന് നിര്‍ദേശമുണ്ടായതായി അറിയുന്നു. അതേസമയം, വിജിലന്‍സ് അന്വേഷണം നേരിടുന്ന ഒരു വനിതാ അക്കൗണ്ട്സ് ഓഫീസറെ പട്ടികയില്‍പ്പെടുത്തിയിട്ടുമില്ല. ലിസ്റ്റ് വൈകിപ്പിക്കല്‍ തന്ത്രത്തിന്റെ ഭാഗമാണ് ഈ ഇരട്ടത്താപ്പ് എന്നും കരുതുന്നു.
ഡിഎസ്ഒ തസ്തകയില്‍ നിയമനമില്ലാത്തത് വകുപ്പില്‍ അരാജകത്വം രൂക്ഷമാക്കി. തിരുവനന്തപുരം ഡിഎസ്ഒയുടെ ചുമതല വഹിക്കുന്ന സീനിയര്‍ സൂപ്രണ്ട് സംശയങ്ങള്‍ രേഖപ്പെടുത്തി ഫയലുകള്‍ തിരിച്ചയക്കുകയാണ്. നിരാലംബരും അഗതികളുമായ കാര്‍ഡുടമകളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളും ജില്ലയില്‍ മുടങ്ങി. ഭര്‍ത്താവിനും മകനും ഗുരുതര രോഗം ബാധിച്ച ഒരു കുടുംബത്തിന്റെ ഫയലും തീര്‍പ്പാക്കിയിട്ടില്ല. വെമ്പായം സ്വദേശിനിയായ വീട്ടമ്മയുടെ അപേക്ഷയില്‍ അടിയന്തര തീര്‍പ്പുണ്ടാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ച ഫയലാണിത്.
deshabhimani 010413
No comments:
Post a Comment