Thursday, April 4, 2013
വൈദ്യുതി മുടങ്ങുന്നത് 5 മണിക്കൂര്‍
പ്രഖ്യാപിത ലോഡ്ഷെഡ്ഡിങ് ഒരുമണിക്കൂറാണെങ്കിലും സംസ്ഥാനത്താകെ പ്രതിദിനം ശരാശരി അഞ്ചു മണിക്കൂര്‍ വൈദ്യുതി മുടങ്ങുന്നു. നാലു മണിക്കൂറോളം അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തി വൈദ്യുതിബോര്‍ഡ് ജനത്തെ കബളിപ്പിക്കുകയാണ്. വൈദ്യുതി ബോര്‍ഡ് മെമ്പര്‍ ട്രാന്സ്മിഷന് ഓഫീസില്‍നിന്ന് ദിവസവും ഫോണില്‍ ഇതിനുള്ള നിര്‍ദേശം കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററില്‍ നല്കുന്നു. ഇവിടെനിന്നാണ് സംസ്ഥാനത്താകെയുള്ള സബ്സ്റ്റേഷനുകളിലേക്ക് വൈദ്യുതി മുടക്കാനുള്ള നിര്‍ദേശം പോകുന്നത്. നിലവില്‍ രാവിലെ ആറിനും ഒമ്പതിനും ഇടയിലും വൈകിട്ട് ആറരയ്ക്കും പത്തരയ്ക്കും ഇടയില്‍ അരമണിക്കൂര്‍ വീതമാണ് ലോഡ്ഷെഡ്ഡിങ്. ഇതുകൂടാതെ അറ്റകുറ്റപ്പണിയുടെ പേരില്‍ പകല്‍ മുഴുവന്‍ നീളുന്ന പവര്‍ ഹോളിഡേയും നടപ്പാക്കുന്നു. പവര്‍ ഹോളിഡേ നടപ്പാക്കാത്തിടങ്ങളില്‍ പകല്‍ മൂന്നുനാലു തവണയായി അരമണിക്കൂര്‍വീതം അകാരണമായ വൈദ്യുതി വിച്ഛേദിക്കലും ഉണ്ട്. ഈസ്റ്റര്‍ മുതല്‍ അര്‍ധരാത്രിക്കുശേഷം അരമണിക്കൂര്‍ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ പ്രതിദിനം ശരാശരി അഞ്ചുമണിക്കൂറോളം വൈദ്യുതി ലഭിക്കാത്ത സ്ഥിതിയാണ്.
വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം അന്വേഷിച്ച് കെഎസ്ഇബി ഓഫീസുകളിലേക്ക് അര്ധരാത്രിയില്പ്പോലും നിരവധി ഫോണ്‍വിളികളാണ് എത്തുന്നത്. ചിലയിടങ്ങളില്‍ വൈദ്യുതി മുടക്കം സംഘര്‍ഷത്തിനും വഴിവയ്ക്കുന്നു. അര്‍ധരാത്രിക്കുശേഷമുള്ള പവര്‍കട്ടിന് ചീഫ് എന്‍ജിനിയര്‍ ഓഫീസില്‍നിന്ന് നേരിട്ട് സബ് സ്റ്റേഷനുകളിലേക്കാണ് നിര്‍ദേശം പോകുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം വന്നുചേര്‍ന്ന പ്രതിസന്ധിയാണ് ലോഡ്ഷെഡ്ഡിങ്ങിനു കാരണം. ചെലവു കൂടുതലാണെന്ന കാരണത്താല്‍ കായംകുളം താപവൈദ്യുത നിലയം, ബ്രഹ്മപുരം ഡീസല്‍ പ്ലാന്റ് എന്നിവിടങ്ങളില്‍നിന്നുള്ള വൈദ്യുതി സര്‍ക്കാര്‍ വാങ്ങുന്നില്ല. കേന്ദ്രത്തില്‍നിന്ന് അധികവൈദ്യുതി വാങ്ങാന്‍ ലൈനുകളും ലഭ്യമല്ല. നേരത്തെ പണം നല്കി ഉറപ്പിച്ചാലേ ഇതിനായി പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ ലൈനുകള്‍ ലഭ്യമാവൂ. മാടക്കത്തറവരെയുള്ള പവര്‍ഗ്രിഡ് ലൈനുകള്‍ തമിഴ്നാടും കര്‍ണാടകവും മുന്‍കൂര്‍ പറഞ്ഞുറപ്പിച്ചിരിക്കുകയാണ്. വൈദ്യുതി ലഭ്യമാണെങ്കിലും കൊണ്ടുവന്ന് വിതരണം ചെയ്യാന്‍ ഇതുമൂലം കഴിയുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പവര്‍ഗ്രിഡ് ലൈനുകള്‍ ആറുമാസം മുമ്പ് മുന്‍കൂര്‍ പണം നല്കി ഉറപ്പാക്കിയിരുന്നു.
deshabhimani 040413
Labels:
വലതു സര്‍ക്കാര്‍,
വാർത്ത,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment