മന്ദിരനിര്‍മാണത്തിന് ഹുണ്ടിക പിരിവിലൂടെ കൂടുതല്‍ തുക സമാഹരിച്ച മുക്കം സൗത്ത് ലോക്കല്‍ സെക്രട്ടറി കെ ടി ശ്രീധരന്‍, ബ്രാഞ്ച്സെക്രട്ടറി കെ ജയന്‍ എന്നിവര്‍ക്ക് പിണറായി ഉപഹാരം നല്‍കി. ആദ്യകാല പ്രവര്‍ത്തകരെയും രക്തസാക്ഷി കുടംബാംഗങ്ങളെയും ദക്ഷിണാമൂര്‍ത്തി ആദരിച്ചു. സ്മാരക നിര്‍മാണകമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് എം തോമസ് സ്വാഗതവും ഏരിയാസെക്രട്ടറി ടി വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. മത്തായി ചാക്കോയുടെ മകന്‍ രഞ്ജിത് ചാക്കോയും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്നേഹവിരുന്നുമുണ്ടായി. മുക്കം പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ഇരുവഴിഞ്ഞി പുഴയോരത്തെ 13 സെന്റ് സ്ഥലത്താണ് മൂന്നുനില കെട്ടിടം പൂര്‍ത്തിയാക്കിയത്. ഏരിയാകമ്മിറ്റി ഓഫീസ്, മിനി സമ്മേളന ഹാള്‍, ഡിജിറ്റലൈസ്ഡ് ലൈബ്രറി, വായനശാല എന്നീ സൗകര്യങ്ങളുള്‍ക്കൊള്ളുന്നതാണ് ഓഫീസ്. ബഹുജന പിന്തുണയിലും കൂട്ടായ്മയിലുമായി ഹുണ്ടികയിലൂടെ 9.43 ലക്ഷം സമാഹരിച്ചാണ് മലയോരത്ത് പാര്‍ടി പ്രവര്‍ത്തനത്തിന് ആസ്ഥാനം യാഥാര്‍ഥ്യമാക്കിയത്.
ഉമ്മന്‍ചാണ്ടി ചെയ്തത് പദവിക്ക് ചേരാത്ത പ്രവൃത്തി: പിണറായി
മുക്കം: താന്‍ വഹിക്കുന്ന പദവിക്ക് ചേരാത്ത പ്രവൃത്തിയാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഗണേശ്കുമാറിനെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ചതെന്ന്് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് അതീവ ഗുരുതരമാണ്. ആഭാസനായ മന്ത്രിയെ രക്ഷിക്കാന്‍ കൂട്ടുനിന്നതിലൂടെ ഉമ്മന്‍ചാണ്ടിയുംകുറ്റവാളിയായി. ഇത്തരം നാറികളെ പേറുന്നയാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനേ പാടില്ല- സിപിഐ എം തിരുവമ്പാടി ഏരിയാകമ്മിറ്റി ഓഫീസ്, മത്തായി ചാക്കോ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രി വഞ്ചകനാണെന്ന് ഗണേശിന്റെ ഭാര്യ യാമിനി തങ്കച്ചി കൃത്യമായി പറഞ്ഞു. ആദ്യം പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രി അത് പൂഴ്ത്തിവച്ചു. മധ്യസ്ഥനായിരുന്നു താനെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. നിസ്സഹായയായ ആ സഹോദരിയെ വഞ്ചിക്കയായിരുന്നു ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ രക്ഷപ്പെടാന്‍ യാമിനിയെക്കൊണ്ട് പരാതിയില്ലെന്ന് എഴുതിവാങ്ങിച്ചു ഉമ്മന്‍ചാണ്ടി. എന്നിട്ട് സഭയില്‍ പോയി പറയുന്നു ഞാന്‍ പരിശുദ്ധന്‍. എത്ര വലിയ കാപട്യമാണിത്. യാമിനിയുടെ പരാതി സ്വീകരിക്കാതെ, പീഡനവും മര്‍ദനവുമേറ്റ സ്ത്രീക്കെതിരെ ഗണേശന് കേസ് കൊടുക്കാന്‍ അവസരമൊരുക്കുയായിരുന്നു മുഖ്യമന്ത്രി. നിസ്സഹായയായ സ്ത്രീ വിഷയലമ്പടനായ ഭര്‍ത്താവിന്റെ അതിക്രമത്തിനിരയായാണ് അച്ഛനെപ്പോലെ കാണുന്ന മുഖ്യമന്ത്രിയുടെ അടുത്ത് പരാതിയുമായി ചെന്നത്. എന്നാല്‍ അവര്‍ക്കുണ്ടായ ദുരനുഭവമാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. അവര്‍ക്കെതിരായാണിപ്പോള്‍ കേസ്. കാമുകീ ഭര്‍ത്താവിന്റെ മര്‍ദനമേറ്റയാള്‍ ഇപ്പോള്‍ ഭാര്യ മര്‍ദിച്ചതായി പറഞ്ഞ് കേസ് കൊടുത്തു. സിനിമാ പരിചയമുള്ളതിനാല്‍ ഏതുതരത്തിലുള്ള അടയാളവും വരുത്താന്‍ ഗണേശിനാകും. എന്തൊരു പൊറാട്ട് നാടകമാണിത്. നാടിനാകെ അപമാനമുണ്ടാക്കിയിരിക്കയാണീ ഭരണം. എന്ത് വൃത്തികേട് കാട്ടിയാലും കുഴപ്പമില്ല യുഡിഎഫായാല്‍ മതി എന്നാണ് നിലയെന്നും പിണറായി പറഞ്ഞു. യോഗത്തില്‍ ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി.
സംസ്ഥാനത്തിന്റെ മാറ്റത്തിന് കാരണം ഇടത് ആഭിമുഖ്യം: പിണറായി
കണ്ണപുരം: ഇടതുപക്ഷത്തിന്റെ അടിയുറപ്പാണ് കേരളത്തിലെ ഏറ്റവും വലിയ വലതുപക്ഷക്കാരനില്‍പോലും ഇടതുസ്വാധീനമുണ്ടാകാന്‍ കാരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇതു തകര്‍ക്കാന്‍ നാട് തള്ളിക്കളഞ്ഞ ദുരാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരികയാണ്. ഇതിന് മുന്നില്‍ നിസംഗ ഭാവം പറ്റില്ല. ശക്തമായി നേരിടണം. തെറ്റായ ഒന്നിനെയും പൊറുപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കണം. കണ്ണപുരം ഇടക്കേപ്പുറം വടക്ക് ദേശീയ യുവജനസംഘം വായനശാല ആന്‍ഡ് ഗ്രന്ഥാലയം 75ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
57ലെ ഇ എം എസ് സര്‍ക്കാര്‍ സാധാരണനിലയില്‍ ആര്‍ക്കും ഭീഷണിയാവേണ്ടതില്ല. എന്നാല്‍ നിസാരമെന്ന് കരുതിയത് അമേരിക്കന്‍ സാമ്രാജ്യത്വം വലിയ ആപത്തായാണ് കണ്ടത്. അതാണ് കാലാവധി തീരുന്നതിനുമുമ്പ് പണമിറക്കി ഇ എം എസ് സര്‍ക്കാറിനെ താഴെയിറക്കിയത്. നമ്മുടേത് പണ്ടേ മദ്യം ഉണ്ടാക്കുന്ന നാടാണ്. എന്നാല്‍ മദ്യം വ്യാപകമായി ഉപയോഗിക്കുന്നവരുടെ നാടല്ല. എന്നാല്‍ ഇപ്പോള്‍ കല്യാണത്തിന് ചാര്‍ത്തുകൊടുക്കുമ്പോള്‍ ഇത്ര കുപ്പിയെന്ന് എഴുതിവയ്ക്കുകയാണ്. ശവശരീരം എടുക്കണമെങ്കിലും സംസ്കരിക്കണമെങ്കിലും മദ്യം വേണം. എങ്ങനെയാണ് ഈ നിലയില്‍ നാട് മാറുന്നത്. ഇതിന് വളംവച്ചുകൊടുക്കുന്നത് ആരാണ്. അതിഹീനമായ ഗൂഢാലോചനയുടെ ഭാഗമായാണ് മദ്യവും മയക്കുമരുന്നും കടന്നുവരുന്നത്. യുവജനങ്ങളെ മയക്കി കിടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും സമൂഹത്തിന്റെ മുന്നില്‍ നടന്ന് അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരായ സന്ദേശം പ്രചരിപ്പിച്ചവരാണ്. എന്നാല്‍ ഇന്ന് കൃത്യമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ആള്‍ദൈവങ്ങളാണ് ആത്മീയാചാര്യന്മാരായി രംഗത്തു വരുന്നത്. ഇവിടെ ആള്‍ദൈവങ്ങള്‍ രൂപപ്പെടുന്ന ഒരു സാഹചര്യമുണ്ട്. അതോടൊപ്പം അരാഷ്ട്രീയത വളര്‍ത്താനുള്ള നീക്കവും നടക്കുന്നു. പൊതുകൂട്ടായ്മകളും നാട്ടില്‍നിന്ന് അപ്രത്യക്ഷമായെന്നും പിണറായി പറഞ്ഞു.
സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനായി. പാപ്പിനിശേരി ഏരിയാ ആക്ടിങ് സെക്രട്ടറി കെ നാരായണന്‍, ജില്ലാപഞ്ചായത്ത് അംഗം പി പി ദിവ്യ, ജില്ലാലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, എന്‍ ശ്രീധരന്‍, കെ വി ബാലന്‍, പി വി ജിതേഷ്, ഇ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ ഗണേശന്‍ സ്വാഗതവും പി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
deshabhimani 040413
No comments:
Post a Comment