കോഴിക്കോട്: മെയ് ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ കോഴിക്കോട്ട് നടക്കുന്ന പരിഷത്ത് സുവര്‍ണജൂബിലി സമ്മേളനത്തിനാവശ്യമായ നാലു ദിവസത്തെ ശബ്ദവും വെളിച്ചവും പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ നിന്ന്. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഒരു സംഘടനയുടെ സംസ്ഥാന സമ്മേളനം സൗരോര്‍ജ്ജമുപയോഗിച്ച് നടത്തുന്നത്. പരിഷത്ത് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന വേങ്ങേരിയിലെ "നിറവ്" റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഇതിനാവശ്യമായ സംവിധാനമൊരുക്കുന്നത്. എല്‍ ഇ ഡി ബള്‍ബുകള്‍ ഇവര്‍ നിര്‍മിച്ചു നല്‍കും.
സാമ്പത്തിക സമാഹരണത്തിലും വിഭവ സമാഹരണത്തിലുമുണ്ട് പുതുമ. ആവശ്യമായ അരി തോടന്നൂര്‍ മേഖലയിലെ പരിഷത്ത് പ്രവര്‍ത്തകര്‍ കൃഷി ചെയ്ത് ഉണ്ടാക്കിക്കഴിഞ്ഞു. പച്ചക്കറി നാദാപുരം മേഖലയിലെ പ്രവര്‍ത്തകര്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കും. പുസ്തക കൂപ്പണ്‍, പണസഞ്ചി, ഉല്‍പ്പന്ന വിതരണം എന്നിവയിലൂടെയാണ് പണസമാഹരണം. പണസഞ്ചി പരിഷത്ത് പ്രവര്‍ത്തകരുടെ വീടുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. സമ്മേളനം ഫ്ളക്സ്-പ്ലാസ്റ്റിക് രഹിതമായി നടത്തും.
അരനൂറ്റാണ്ടിനിടയില്‍ രണ്ട് ദേശീയ പുരസ്കാരങ്ങളും മൂന്ന് അന്തര്‍ദേശീയ പുരസ്കാരങ്ങളും നേടി ലോക ശ്രദ്ധയാകര്‍ഷിച്ച പരിഷത്തിന്റെ ബദല്‍ പ്രവര്‍ത്തന മാതൃകകള്‍ ഈ സമ്മേളനത്തെയും വേറിട്ടതാക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ നാലായിരം കുടുംബങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന പുരയിടകൃഷി മാതൃകാപരമാണ്. 1962 സെപ്തംബര്‍ പത്തിനാണ് പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ്് കോളേജ് ഓഡിറ്റോറിയത്തില്‍ അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ റവ: ഫാദര്‍ തിയോഡോഷ്യസ് നിര്‍വഹിച്ചത്. അര നൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ ജന്മനാട്ടില്‍ നടക്കുന്ന സമ്മേളനം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് പരിഷത്ത് പ്രവര്‍ത്തകര്‍. എ പ്രദീപ്കുമാര്‍ എംഎല്‍എ ചെയര്‍മാനും ടി പി സുകുമാരന്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
deshabhimani 230413
No comments:
Post a Comment