വൈദ്യുതി ബോര്‍ഡിന് പിടിച്ചു നില്‍ക്കാന്‍ ഇനിയും വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്തു വിലകൊടുത്തും പുറമേനിന്ന് വൈദ്യുതി വാങ്ങും. അപ്പോള്‍ ജനങ്ങള്‍ കുറച്ച് സഹിക്കേണ്ടി വരും. പുറമേനിന്ന് വൈദ്യുതി വാങ്ങുന്നതിന് പ്രതിമാസം 700 കോടി രൂപ ചെലവിടുന്നു. നിരക്ക് കൂട്ടിയില്ലെങ്കില്‍ കെഎസ്ഇബി പൂട്ടേണ്ടി വരും. എന്നാല്‍, കെഎസ്ആര്‍ടിസിയുടെ ഗതി കെഎസ്ഇബിക്കുണ്ടാകില്ല. ലോഡ്ഷെഡിങ് സമയം കൂട്ടുന്ന കാര്യം പരിഗണനയിലില്ല. വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കാവുന്ന സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെയും ഡെബിറ്റ്, ക്രെഡിറ്റ്, വിസ കാര്‍ഡുകള്‍ വഴിയും പണമടയ്ക്കാം. ബില്ലില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിന് രേഖപ്പെടുത്തിയ തീയതിക്ക് രണ്ടുദിവസം മുമ്പുവരെ ഇത്തരത്തില്‍ പണമടയ്ക്കാന്‍ സൗകര്യമുണ്ടാകും. വൈദ്യുതി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kseb.in ല്‍ "പേ ബില്‍സ്ഓണ്‍ലൈന്‍" എന്ന ലിങ്കുവഴി എല്ലാ ഇലക്ട്രിക്കല്‍ സെക്ഷനിലുള്ളവര്‍ക്കും ഇത്തരത്തില്‍ പണമടയ്ക്കാം. എസ്ബിഐ, എസ്ബിടി, കാനറാബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങി പ്രധാനപ്പെട്ട 36 ബാങ്കുകളില്‍ നെറ്റ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം. വൈദ്യുതി ബില്‍ അടയ്ക്കേണ്ട സെക്ഷന്‍ തെരഞ്ഞെടുത്ത് കണ്‍സ്യൂമര്‍ നമ്പരും അടയ്ക്കേണ്ട ബില്‍ നമ്പരും ഇ-മെയിലോ, മൊബൈല്‍ നമ്പരോ നല്‍കിയാല്‍ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാം. ബില്‍ അടച്ചതിന്റെ വിശദാംശങ്ങള്‍ എസ്എംഎസ് വഴി മൊബൈലിലും ഇ-മെയിലിലും ലഭിക്കും. ഓണ്‍ലൈന്‍ പണമടയ്ക്കല്‍ സംവിധാനം മലയാളത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
deshabhimani 240413
No comments:
Post a Comment