Tuesday, April 23, 2013
പിണറായി വധോദ്യമം: അന്വേഷണം ആര്‍എംപി നേതൃത്വത്തിലേക്ക്
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുനേരെയുണ്ടായ വധോദ്യമത്തില്‍ ചില ആര്‍എംപി നേതാക്കളുടെ പങ്ക് സംബന്ധിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. ആര്‍എംപിയുടെ പ്രധാന നേതാക്കള്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ്. ചിലരെ ഉടന്‍ ചോദ്യംചെയ്യും. ഇവരുടെ അറിവോടെയും പ്രേരണയിലുമാണ്, ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന വളയത്തെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ആയുധവുമായി പിണറായിയെ വധിക്കാന്‍ പുറപ്പെട്ടതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. പ്രാഥമിക തെളിവുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ ദിശയിലുള്ള അന്വേഷണവുമായി മുന്നോട്ടുപോകാന്‍ എഡിജിപി വിന്‍സന്‍ എം പോള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആര്‍എംപി നേതാക്കളടക്കം ഉള്‍പ്പെട്ട വന്‍ഗൂഢാലോചനയുടെ ഫലമാണ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ നടന്ന വധശ്രമമെന്ന സംശയം തുടക്കത്തിലേ ഉയര്‍ന്നതാണ്. വളയം മേഖലയില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലും ഇത് സാധൂകരിക്കുന്ന പ്രബലമായ തെളിവുകള്‍ ലഭിച്ചു. എന്നാല്‍ മുകളില്‍നിന്നുള്ള സമ്മര്‍ദ്ദം കാരണം ഈനിലയില്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ അന്വേഷക സംഘത്തിന് കഴിഞ്ഞില്ല. തിങ്കളാഴ്ച എഡിജിപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആര്‍എംപി ബന്ധത്തിലേക്ക് വിരല്‍ചൂണ്ടുന്ന ശക്തമായ തെളിവുകള്‍ അന്വേഷണസംഘം നിരത്തിയതോടെ എഡിജിപി അന്വേഷണം ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ചതായാണ് അറിയുന്നത്.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment