Tuesday, April 23, 2013
ചിറ്റ്ഫണ്ടുകള്‍ നിയന്ത്രിക്കാനുള്ള നിയമം തടഞ്ഞത് തൃണമൂല്‍: യെച്ചൂരി
പശ്ചിമബംഗാളില്‍ ചിറ്റ്ഫണ്ടുകളെ നിയന്ത്രിക്കാനുള്ള നിയമം പാസാക്കുന്നത് തടഞ്ഞത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ശാരദ ചിറ്റ്ഫണ്ട് തകര്‍ന്നതുവഴി പതിനായിരങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാനിടയാക്കിയത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഈ നിലപാടാണെന്നും പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.
ഇടതുപക്ഷസര്‍ക്കാര്‍ 2003ലാണ് ചിറ്റ്ഫണ്ടുകളെ നിയന്ത്രിക്കുന്നതിന് ബില്‍ പാസാക്കിയത്. എന്നാല്‍, ഇതിന് രാഷ്ട്രപതി അനുമതി നല്‍കിയില്ല. ബില്ലില്‍ ഭേദഗതികള്‍ വേണമെന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി രാഷ്ട്രപതിക്ക് അയച്ചുകൊടുത്തെങ്കിലും അംഗീകാരം ലഭിക്കുകയുണ്ടായില്ല. രണ്ടാം യുപിഎ സര്‍ക്കാരിന് നിര്ണായകപിന്തുണ നല്‍കിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദഫലമായാണ് രാഷ്ട്രപതി അംഗീകാരം നല്‍കാതിരുന്നതെന്നും യെച്ചൂരി പറഞ്ഞു. പശ്ചിമബംഗാളിലെ ചിറ്റ്ഫണ്ടുകളുടെ പരിധിവിട്ട പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് സിപിഐ എം കത്തെഴുതിയിരുന്നു. എന്നാല്‍, ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിന്റെ ഫലമായാണ് പാവങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടമായതെന്നും യെച്ചൂരി പറഞ്ഞു. ലോക്സഭയിലെ സിപിഐ എം നേതാവ് ബസുദേവ് ആചാര്യയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 230413
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment