കണ്ണൂര്‍: രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഡിപിഐയുടെ ആയുധ പരിശീലന കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ ബോംബ് ശേഖരവും ബോംബ് നിര്‍മ്മാണ സാമഗ്രികളും വടിവാളുകളും കണ്ടെത്തി. നാറാത്ത് ടൗണിന് പിന്നിലുള്ള കെട്ടടിത്തില്‍ മയ്യില്‍ എസ്ഐയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 21 പേരെ കസ്റ്റഡിയിലെടുത്തിടുണ്ട്.
കെട്ടിടത്തില്‍ ആയുധ പരിശീലനത്തിനായി പുറത്തുനിന്ന് ആളുകള്‍ വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മനുഷ്യന്റെ ഡമ്മിയുണ്ടാക്കി ആയുധം പരീക്ഷിക്കേണ്ട വിധം കെട്ടിടത്തിനുള്ളിൽ വെച്ച് പരിശീലിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. നിരവധി രേഖകളും വിദേശ ഐഡന്റിറ്റി കാര്‍ഡുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
deshabhimani

No comments:
Post a Comment