Tuesday, April 23, 2013
കര്‍ണാടകത്തില്‍ വോട്ടിനുമീതെ പണം പറക്കുന്നു
കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമേലേ പണം പറക്കുന്നു. മെയ് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയംമുതല്‍ വോട്ടുറപ്പിക്കല്‍വരെ പണത്തിന്റെ സ്വാധീനത്തിലാണ് നടക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി, ജനതാദള്‍ കക്ഷികളെല്ലാം ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും നിര്‍ണയിച്ചത് സ്വത്ത് നോക്കിയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരുംഖനിമാഫിയയും വിദ്യാഭ്യാസ കച്ചവടക്കാരുമാണ് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്ന വന്‍ശക്തികള്‍. കോടികള്‍ മുതലിറക്കി തങ്ങളുടെ സ്വാധീനത്തിന് വഴങ്ങുന്നവരെ സ്ഥാനാര്‍ഥികളാക്കുകയാണ് ഈ വിഭാഗം. രാഷ്ട്രീയവ്യക്തിത്വമുള്ള സാധാരണക്കാരായ സ്ഥാനാര്‍ഥികള്‍ പണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ പിടിച്ചുനില്‍ക്കാന്‍ ബദ്ധപ്പെടുന്നു.
സ്ഥാനാര്‍ഥികള്‍ക്കായി പണമിടപാടുകള്‍ നടത്തുന്നവര്‍ നല്‍കുന്ന കണക്കുകള്‍പ്രകാരം ബംഗളൂരുവില്‍ ഓരോ സ്ഥാനാര്‍ഥിയും ശരാശരി 10 കോടി രൂപയോളം ചെലവഴിക്കും. കടുത്ത മത്സരങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ ഇത് ഇരട്ടിയാകും. തങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സ്വതന്ത്രസ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ പണം ഒഴുക്കും. ഭൂരിഭാഗം മണ്ഡലത്തിലും വിമതരായും സ്വതന്ത്രരായും മത്സരരംഗത്ത് ചിലര്‍ നില്‍ക്കുന്നത് പണംതട്ടാനാണ്. വിമതരെയും സ്വതന്ത്രരെയും പണം കൊടുത്ത് ഒതുക്കിയാല്‍ പിന്നെ സ്വാധീനമുള്ള പ്രാദേശികനേതാക്കളുടെ ഊഴമാണ്. വോട്ടുബാങ്ക് കാട്ടി വിരട്ടിയാണ് ഇക്കൂട്ടര്‍ പണം പിടുങ്ങുന്നത്. സ്വാധീനം ഉയര്‍ത്തിക്കാട്ടി ചില മലയാളികളും ഈ പരീക്ഷണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. അവസാനഘട്ടത്തില്‍ വോട്ടര്‍മാരെ നേരിട്ട് സ്വാധീനിക്കാന്‍ പണം വിതരണംചെയ്യും. കുറഞ്ഞത് 500 രൂപയാണ് ഇത്തവണത്തെ വാഗ്ദാനമെന്ന് കെആര്‍ പുരത്തെ മലയാളിവോട്ടര്‍മാര്‍ പറയുന്നു. മദ്യവും മറ്റ് സാധനസാമഗ്രികളുടെ വിതരണവും നടക്കുന്നുണ്ട്.
പണത്തിന്റെ കുത്തൊഴുക്കില്‍ ഉള്‍പ്പെടാത്തത് ഇടതുപക്ഷപാര്‍ടികള്‍മാത്രമാണ്. അതുകൊണ്ട് സിപിഐ എമ്മിനെയും ഇടതുപക്ഷപാര്‍ടികളെയും ഖനിമാഫിയയും റിയല്‍ എസ്റ്റേറ്റ് മാഫിയയും ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാഗേപള്ളിയിലെ സിപിഐ എം സ്ഥാനാര്‍ഥി ജി വി ശ്രീറാംറെഡ്ഡിയെ തോല്‍പ്പിക്കാന്‍ ഖനിരാജാവ് ജനാര്‍ദനറെഡ്ഡി കോടികളാണ് ഒഴുക്കിയത്. നിയമസഭയില്‍ അനധികൃത ഖനനവും അഴിമതിയും ഉയര്‍ത്തിക്കാട്ടിയത് ശ്രീറാംറെഡ്ഡിയായിരുന്നു. ഈ പോരാട്ടത്തിന്റെകൂടി ഫലമായി ഇപ്പോള്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുകയാണ് ജനാര്‍ദനറെഡ്ഡി. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലും പണം വാരിയൊഴുക്കാന്‍ റെഡ്ഡി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സൂചനയുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗികകണക്കുപ്രകാരം മാത്രം ഇതിനകം കണക്കില്‍പ്പെടാത്ത ഒമ്പതരക്കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.
കര്‍ണാടകത്തില്‍ ഇടതു സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം: എം എ ബേബി
ഗുല്‍ബര്‍ഗ (കര്‍ണാടക): അധ്വാനിക്കുന്നവരുടെയും കഷ്ടപ്പെടുന്ന സാമാന്യജനവിഭാഗത്തിന്റെയും ശബ്ദം കര്‍ണാടക നിയമസഭയില്‍ കേള്‍പ്പിക്കാന്‍ സിപിഐ എമ്മിന്റെയും ഇടതുപാര്‍ടികളുടെയും സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഗുല്‍ബര്‍ഗയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബേബി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസോ, ബിജെപിയോ, മറ്റു രാഷ്ട്രീയ പാര്‍ടികളോ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. തൊഴിലാളികള്‍, കര്‍ഷകര്‍, പട്ടികവര്‍ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ ഇവരുടെയെല്ലാം പ്രശ്നങ്ങളുടെ പരിഹാരത്തിന് സഹായകമായ നയസമീപനം ഈ പാര്‍ടികള്‍ക്ക് ഇല്ല. കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് കൊടുംവരള്‍ച്ചയില്‍ ആശ്വാസം എത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല. ഗുല്‍ബര്‍ഗയില്‍ ജലസേചനത്തിലൂടെ 10 ശതമാനം കൃഷി മാത്രമാണ് നടക്കുന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും അഴിമതിയില്‍ മത്സരിക്കുകയാണ്. 36,000 ഏക്കര്‍ നിയമവിരുദ്ധമായി തട്ടിയെടുക്കാന്‍ ഭൂമാഫിയക്ക് ഭരണവര്‍ഗം കൂട്ടുനിന്നു. ഇത്തരം തീവെട്ടിക്കൊള്ളകള്‍ തടയാന്‍ ഇടതുപാര്‍ടികളുടെ എംഎല്‍എമാര്‍ സഭയിലുണ്ടാകണം. കര്‍ണാടകത്തില്‍ സിപിഐ എം-16, സിപിഐ-8, ഫോര്‍വേഡ്ബ്ലോക്ക്-6 എന്നിങ്ങനെ 30 സീറ്റിലാണ് ഇടതുപാര്‍ടികള്‍ മത്സരിക്കുന്നത്. പത്ത് സീറ്റില്‍ വീതം മത്സരിക്കുന്ന സര്‍വോദയ കര്‍ണാടക, ലോക്സത്ത പാര്‍ടികളെ ഇടതുപാര്‍ടികള്‍ പിന്തുണയ്ക്കുമെന്നും ബേബി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എം എ ബേബി സലഗറില്‍ തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ പറഞ്ഞു. ഗുല്‍ബര്‍ഗ റൂറല്‍ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി മാരുതി മാന്‍പടെയുടെ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
deshabhimani 230413
Labels:
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment