കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും കെ വി തോമസും ഷിബുവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിംലീഗും മുഖം രക്ഷിക്കാന്‍ പ്രസ്താവനയിറക്കി. എന്നാല്‍, ഷിബുവിനെ ന്യായീകരിച്ച് മാണി രംഗത്തെത്തി. പ്രധാനമന്ത്രിസ്ഥാനത്തേക്ക് ബിജെപി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്രമോഡിയുടെ പ്രതിച്ഛായ മിനുക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിശാലസഖ്യം രൂപപ്പെടുത്താനും ബിജെപിയിലെ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളുടെ തുടര്‍ച്ചയായാണ് ഷിബുവിന്റെ സന്ദര്‍ശനം. മോഡി അനുകൂലിയായ ബിജെപി മുന്‍ പ്രസിഡന്റ് വെങ്കയ്യനായിഡുവാണ് സന്ദര്‍ശനത്തിന് കളമൊരുക്കിയതെന്നതും ശ്രദ്ധേയമാണ്. വെങ്കയ്യനായിഡുവിന്റെ മകന്‍ ഹര്‍ഷവര്‍ധനനും ഷിബുവും ആന്ധ്രയില്‍ ചെമ്മീന്‍കച്ചവടത്തില്‍ പങ്കാളികളാണ്. ഈ ബന്ധം ഉപയോഗിച്ചാണ് ഷിബുവിനെ മോഡിയുടെ അടുത്തേക്ക് കൊണ്ടുപോയത്. ഷിബുവിലൂടെ കേരളത്തില്‍ യുഡിഎഫുമായി രഹസ്യധാരണയുണ്ടാക്കി സീറ്റ് തരപ്പെടുത്താന്‍ കഴിയുമോ എന്നാണ് ബിജെപി നോക്കുന്നത്. പഴയ ബേപ്പൂര്‍- വടകര മോഡല്‍ വിശാലസഖ്യമാണ് ലക്ഷ്യമിടുന്നതെന്നും കരുതുന്നുണ്ട്.
രണ്ടുവര്‍ഷത്തെ ഭരണംകൊണ്ട് ജനങ്ങളില്‍നിന്ന് ഏറെ അകന്ന യുഡിഎഫിനും പിടിച്ചുനില്‍ക്കാന്‍ ബിജെപി പിന്തുണ കൂടിയേതീരൂ. ഈ ലക്ഷ്യത്തോടെയാകാം ഉമ്മന്‍ചാണ്ടി ഷിബുവിനെ ഇടനിലക്കാരനാക്കിയതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിശ്വസിക്കുന്നു. പി സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് പഴയ ജോസഫ് വിഭാഗം രംഗത്തിറങ്ങിയത് യുഡിഎഫില്‍ സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. ജോര്‍ജിനെതിരെ എം പി വീരേന്ദ്രകുമാറും രംഗത്തിറങ്ങി. ജെഎസ്എസും സിഎംപിയും യുഡിഎഫില്‍നിന്ന് അകന്നു. അത്യന്തം പ്രതിസന്ധിയിലായ യുഡിഎഫ്് രക്ഷപ്പെടാന്‍ മറ്റ് വഴികള്‍ ആലോചിക്കുന്നതിനിടെയാണ് മോഡി- ഷിബു കൂടിക്കാഴ്ചയെന്ന പ്രത്യേകതയുമുണ്ട്.
ഷിബു മോഡിയെ കണ്ടതില്‍ തെറ്റില്ലെന്ന് മാണി
കോട്ടയം: തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതില്‍ തെറ്റില്ലെന്ന് ധനമന്ത്രി കെ എം മാണി. ഗുജറാത്ത് മോഡല്‍ വികസനം വേണമെന്ന് ഷിബു എവിടെയും പറഞ്ഞിട്ടില്ലെന്നും മാണി പറഞ്ഞു. ചീഫ് വിപ്പും കേരള കോണ്‍ഗ്രസ്(എം) നേതാവുമായ പി സി ജോര്‍ജ് ഷിബു-മോഡി കൂടിക്കാഴ്ചക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ജോര്‍ജിന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ടാണ് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായി കെ എം മാണി രംഗത്തെത്തിയത്. കെ ആര്‍ ഗൗരിയമ്മ യുഡിഎഫ് വിടുമെന്ന് കരുതുന്നില്ലെന്നും മാണി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മുന്നണിഘടനമാറുമെന്ന് പിള്ള
തിരു: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണി ഘടന മാറുമെന്ന് കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള. ജെഎസ്എസിന്റെ നീക്കം പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ തുടക്കമാണ്. രാഷ്ട്രീയ മര്യാദ മാനിച്ചുകൊണ്ട് ജെഎസ്എസ് നിലപാടിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി തങ്ങളെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. "ഇത്രയും നല്ല ഭരണം" ഇനി കേരളത്തിലുണ്ടാകില്ലെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
അഭിപ്രായവ്യത്യാസം പാര്‍ട്ടിക്കുള്ളില്‍ പറയണമെന്ന് വീരേന്ദ്ര കുമാര്‍
കോഴിക്കോട്: പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്ര കുമാര്‍. എം വി ശ്രേയാംസ് കുമാറുമായുള്ള അഭിപ്രായവ്യത്യാസം മൂലം ചിലര്‍ പാര്‍ട്ടിയില്‍നിന്നു വിട്ടുപോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് വീരേന്ദ്രകുമാറിന്റെ പ്രസ്താവന. അഭിപ്രായവ്യത്യാസം മൂലം പുറത്തുപോകുമെന്ന ചിലവരുടെ ഭീഷണി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 220413
No comments:
Post a Comment