Wednesday, April 24, 2013
ഷിബു തടിയൂരി; മുഖ്യമന്ത്രി സംതൃപ്തന്‍
മരണത്തിന്റെ വ്യാപാരിയെന്ന് സോണിയാഗാന്ധി വിശേഷിപ്പിച്ച നരേന്ദ്രമോഡിയെ ആറന്മുള കണ്ണാടി സഹിതം മുഖം കാണിച്ച് വികസനചര്‍ച്ച നടത്തിയ മന്ത്രി ഷിബു ബേബിജോണ്‍ ഒരുതെറ്റും ചെയ്തില്ലെന്നും തെറ്റിദ്ധാരണ സൃഷ്ടിച്ച വാര്‍ത്തകളാണ് പ്രശ്നമായതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഷിബു തനിക്ക് വിശദീകരണം നല്‍കിയതായും അതില്‍ പൂര്‍ണതൃപ്തനാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാനത്തിന്റെ നന്മ ലക്ഷ്യമാക്കിയാണ് ഗുജറാത്ത് വികസനമാതൃക തേടി നരേന്ദ്രമോഡിയെ കാണാന്‍ പോയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഡിസൈന്‍ ടെക്നോളജിയുടെ സഹായം തേടുകയായിരുന്നു ഉദ്ദേശ്യം. ഗുജറാത്ത് നല്ല തൊഴില്‍മാതൃകയാണ്. വികസനകാര്യങ്ങളില്‍ കേരളവും ഗുജറാത്തുമായി നല്ല സാമ്യമുണ്ട്- സന്ദര്‍ശനത്തിന് ഷിബു ബേബിജോണ്‍ നിരത്തിയ ന്യായങ്ങളില്‍ ചിലതാണിത്.
രണ്ടുദിവസം കഴിഞ്ഞ് സന്ദര്‍ശനം വിവാദമായപ്പോള്‍ ഷിബു മലക്കം മറിഞ്ഞു. മുഖ്യമന്ത്രി ഫോണില്‍ വിശദീകരണം ആരാഞ്ഞു. ഫോണില്‍ തന്നെ ഷിബു മറുപടിയും നല്‍കി. അന്ന് നല്‍കിയതിനപ്പുറമൊന്നും ഷിബുവിന്റെതായി മുഖ്യമന്ത്രി ചൊവ്വാഴ്ച പറഞ്ഞ വിശദീകരണത്തിലില്ല. എന്നിട്ടും മുഖ്യമന്ത്രി പൂര്‍ണ തൃപ്തനായി. സംസ്ഥാനത്തുനിന്ന് ഒരു മന്ത്രി ഔദ്യോഗികമായി മോഡിയെ കാണാന്‍ പോയത് ആദ്യമായാണ്. വികസനചര്‍ച്ച നടത്തുക മാത്രമല്ല, ന്യൂനപക്ഷവേട്ടയുടെ ആള്‍രൂപത്തിന് കേരളത്തിന്റെ ഉപഹാരവും സമര്‍പ്പിച്ചു. മന്ത്രിയുടെ യാത്രയല്ല, വാര്‍ത്തയാണ് തെറ്റ്, വിവാദം തെറ്റിദ്ധാരണമൂലം- ഇതാണ് മുഖ്യമന്ത്രിയുടെ ന്യായം. താനറിയാതെയാണ് മന്ത്രി പോയതെന്ന് ഇതുസംബന്ധിച്ച വാര്‍ത്ത വന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു. അതിനര്‍ഥം മന്ത്രിസഭയുടെ വിശ്വാസ്യതയും കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ടു എന്നാണ്.
കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത് തങ്ങളാണെന്ന് ബിജെപി നേതൃത്വം വെളിപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെ തീവ്രഹിന്ദുത്വത്തിന്റെ പ്രതീകത്തെ കാണാന്‍ പോയ മന്ത്രിയെ വെള്ളപൂശി സ്വയം രക്ഷയ്ക്ക് ശ്രമിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തില്‍ വികസനം കൊണ്ടുവരാനെന്ന പേരില്‍ മോഡിയെ സന്ദര്‍ശിച്ച ഷിബുവിനെതിരെ നടപടിവേണമെന്ന് യുഡിഎഫില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതാണ്. എന്നാല്‍, ദുര്‍ബലമായ ന്യായീകരണങ്ങളുയര്‍ത്തി മന്ത്രി തടിയൂരി. മുഖ്യമന്ത്രി അതിന് കൂട്ടും നിന്നു. ഷിബുവിനെ ഏത് വിധേനയും സംരക്ഷിക്കുക എന്നതിനാണ് മുഖ്യമന്ത്രി ഊന്നല്‍ നല്‍കിയത്. ഗണേശ്കുമാര്‍ വിഷയം മന്ത്രിസഭയെ പിടിച്ചുകുലുക്കിയപ്പോള്‍ മധ്യസ്ഥവേഷത്തില്‍ ഷിബുവിനായിരുന്നു മുഖ്യരക്ഷാദൗത്യം. അന്ന് മന്ത്രിക്കെതിരെ ഭാര്യ ഉന്നയിച്ച സ്ത്രീപീഡന-വ്യഭിചാരപരാതി പൂഴ്ത്തിവച്ച് മന്ത്രിസഭ വീഴാതിരിക്കാന്‍ പാടുപെട്ട ഷിബുവിനെ ഇപ്പോഴും മുഖ്യമന്ത്രി ചിറകിലൊതുക്കി കാത്തു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment