രാജ്യത്ത് അഞ്ചിനും 14നും ഇടയില്‍ പ്രായമുള്ള 49.84 ലക്ഷം കുട്ടികള്‍ ബാലവേലചെയ്യുന്നതായി സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ 2009-10 കണക്ക് അനുസരിച്ചാണിത്. കേരളത്തില്‍ 1182 കുട്ടികള്‍ ഗ്രാമീണമേഖലയില്‍ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്. ഇവരെല്ലാം ആണ്‍കുട്ടികളാണ്. എന്നാല്‍നഗരമേഖലയില്‍ ബാലവേലചെയ്യുന്ന 1583 പേരും പെണ്‍കുട്ടികളാണ്.
കേരളത്തിലെ ഏലവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും വാറ്റ് നികുതി രണ്ടു ശതമാനമായി കുറയ്ക്കാന്‍ സ്പൈസസ് ബോര്‍ഡ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടതായി വാണിജ്യമന്ത്രി ആനന്ദ് ശര്‍മ അറിയിച്ചു. നിലവില്‍ ഇ-ലേലത്തിലൂടെ ഏറ്റെടുക്കുന്ന ഏലത്തിന്റെ വാറ്റ് നികുതി അഞ്ചില്‍നിന്ന് രണ്ടായി കുറച്ചിട്ടുണ്ട്. ഏലം കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ പരിപാടിയില്ലെന്നും പി ടി തോമസിനെ മന്ത്രി അറിയിച്ചു. നാഷണല്‍ സര്‍വീസ് സ്കീം(എന്‍എസ്എസ്)നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അനുവദിച്ച തുക രണ്ടു വര്‍ഷം മുമ്പത്തേക്കാള്‍ കുറഞ്ഞു. 2012-13ല്‍ കേരളത്തിന് 2.98 കോടി രൂപ അനുവദിച്ചതായി യുവജനമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. 2010-11ല്‍ 3.67 കോടി രൂപയാണ് അനുവദിച്ചതെന്നും എം ബി രാജേഷിനെ മന്ത്രി അറിയിച്ചു. പെരിയാര്‍ നദിയിലെ ചില കേന്ദ്രങ്ങളില്‍ അലിയുന്ന ഓക്സിജന്റെ അളവ് ആവശ്യമായതിലും താഴ്ന്ന നിലയിലാണെന്ന് പരിസ്ഥിതിമന്ത്രി ജയന്തി നടരാജന്‍ അറിയിച്ചു. കേന്ദ്ര വാട്ടര്‍ ക്വാളിറ്റി മോണിറ്ററിങ് പ്രോഗ്രാം പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പെരിയാറിന്റെ എട്ട് കേന്ദ്രത്തിലാണ് പരിശോധന നടത്തിയതെന്നും എം കെ രാഘവനെ മന്ത്രി അറിയിച്ചു. ജലത്തിന്റെ ഗുണമേന്മ നിരീക്ഷിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേരളത്തില്‍നിന്ന് തെരഞ്ഞെടുത്തിരിക്കുന്നത് 128 കേന്ദ്രങ്ങളാണെന്ന് അഡ്വ. എ സമ്പത്തിനെ മന്ത്രി അറിയിച്ചു. ഇതില്‍ 73 എണ്ണം നദികളിലും 16 എണ്ണം തടാകങ്ങളിലും മൂന്ന് എണ്ണം കനാലുകളിലും 34 എണ്ണം ഭൂഗര്‍ഭകേന്ദ്രങ്ങളിലുമാണ്.
സിഗററ്റിനും മറ്റ് ലഹരിവസ്തുക്കള്‍ക്കും പ്രത്യേക സെസ് ഏര്‍പ്പെടുത്താന്‍ ടൊബാക്കോ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കി. പി കരുണാകരന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള നവീകരണത്തിന് കേരളത്തിലെ മൂന്ന് ഇഎസ്ഐ ആശുപത്രികളെ തെരഞ്ഞെടുത്തതായി സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. പേരൂര്‍ക്കട ഇഎസ്ഐഎസ് ആശുപത്രി, തൃശൂര്‍ ഒളരിക്കര ഇഎസ്ഐഎസ് ആശുപത്രി, പാലക്കാട് ഇഎസ്ഐഎസ് എന്നിവയാണിവ. കൊല്ലം പാരിപ്പള്ളിയില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ മെഡിക്കല്‍ കോളേജ് നിര്‍മാണം നടക്കുന്നതായും കെ പി ധനപാലനെ മന്ത്രി അറിയിച്ചു. ആലപ്പുഴ അര്‍ത്തുങ്കലിലെ നിര്‍ദിഷ്ട മത്സ്യബന്ധന തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ ആദ്യഘട്ടമായി മൂന്നു കോടി രൂപ അനുവദിച്ചതായി മന്ത്രി ജി കെ വാസന്‍ അറിയിച്ചു. 49.39 കോടി രൂപ ആകെ ചെലവു വരുന്ന പദ്ധതിയുടെ 75 ശതമാനമാണ് കേന്ദ്രംവഹിക്കുന്നതെന്നും കെ പി ധനപാലനെ അറിയിച്ചു.
deshabhimani 230413
No comments:
Post a Comment