Friday, April 5, 2013
വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി
താരിഫ് റെഗുലേറ്ററി കമീഷന് നിര്‍ദേശിച്ചാല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ഓടെ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാനാവുമെന്നാണ് കരുതുന്നത്. കൂടംകുളത്തു നിന്ന് ആദ്യഘട്ടത്തില്‍ 133 ഉം തുടര്‍ന്ന് 266 ഉം മെഗാവാട്ട് വൈദ്യുതി വീതം ലഭിക്കുമെന്നു കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പവര്‍കട്ട് ഒഴിവാക്കാനാവുമെന്ന് കരുതുന്നത്. കെഎസ്ആര്‍ടിസിക്ക് പെട്രോനെറ്റിന്റെ സഹായത്തോടെ എല്‍എന്‍ജി സിഎന്‍ജിയായി മാറ്റി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കും. ഇതിലൂടെ ഡീസല്‍ സബ്സിഡി എടുത്തു കളഞ്ഞതിന്റെ പ്രതിസന്ധി നേരിടാനാവുമെന്നും മന്ത്രി പറഞ്ഞു.
2014 വരെ ലോഡ് ഷെഡിങ്ങ് തുടരേണ്ടി വരും. കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും കേരളം വൈദ്യുതിക്ഷാമം നേരിടുകയാണ്. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി ലഭിക്കുന്നത് കുറഞ്ഞു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് 2000 മെഗാവാട്ട് ഉല്പാദനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കമീഷന് അംഗീകരിച്ചാല്‍ അടുത്ത ദിവസം മുതല്‍ വര്‍ധന നടപ്പാക്കേണ്ടി വരും.അതില്ലാതെ പിടിച്ചു നില്ക്കാന് കഴിയില്ല. പ്രതിമാസം 170 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ സംസ്ഥാനസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. ഇതിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് സബ്സിഡി നല്കാന് സര്‍ക്കാരിന് കഴിയില്ല.
ഇപ്പോള്‍ കെഎസ്ഇബി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഡാമുകളില്‍ വെള്ളമില്ലാതായതോടെ ഉല്പാദനം കുറക്കുകയും നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുകയാണ്. അതേ സമയം വലിയ വില കൊടുത്ത് പുറത്തു നിന്നും വൈദ്യുതി വാങ്ങുകയാണ്. അതു കൊണ്ട് പകല്‍ സമയം വൈദ്യുതി നിയന്ത്രണം തുടരുകയാണ്. ഇത് മെയ് അവസാനം വരെ തുടരേണ്ട സാഹചര്യമാണ്. കേന്ദ്ര വിഹിതം പുന:സ്ഥാപിച്ചാല്‍ മാത്രമേ ഇത് പിന്‍വലിക്കാന്‍ കഴിയൂ. പന്ത്രണ്ടാം പദ്ധതിക്കാലത്ത് ലക്ഷ്യമിടുന്ന രണ്ടായിരം മെഗാവാട്ട് ഉല്പാദനം സാധ്യമായാല്‍ 2014 ല്‍ ലോഡ് ഷെഡിങ്ങ് പിന്‍വലിക്കുമെന്നും മന്ത്രി പറഞ്ഞു.
deshabhimani
Labels:
വലതു സര്‍ക്കാര്‍,
വാർത്ത,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment