നിക്കോഷ്യ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൗരന്‍മാര്‍ക്ക് ധനവിനിയോഗത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈപ്രസില്‍ ധനമന്ത്രി മിഷാലിസ് സരിസ് രാജിവെച്ചു. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറ്റാനായി യൂറോപ്യന്‍ യൂണിയനും ലോകബാങ്കുമായി ഉണ്ടാക്കിയ ഉടമ്പടിയെ ചൊല്ലിയുണ്ടായ വിവാദവും രാജിയ്ക്ക് കാരണമായി.
യൂറോപ്യന്‍ യൂണിയനും ലോകബാങ്കും രാജ്യത്തിന് 1000 കോടി യൂറോയുടെ സഹായമാണ് വാഗ്ദാനം ചെയ്തത്. ഇതിനുവേണ്ടി അവര്‍ മുന്നോട്ടുവച്ച നിബന്ധനകളും സര്‍ക്കാര്‍ ഏര്‍പ്പടുത്തിയ നിയന്ത്രണങ്ങളുമാണ് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.
നിക്ഷേപകര്‍ക്ക് സാമ്പത്തിക നിയന്ത്രണങ്ങളും നിക്ഷേപകരില്‍നിന്ന് ലെവിയും ഇടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഒരു ലക്ഷം യൂറോയില്‍ കൂടുതല്‍ നിക്ഷേപമുള്ളവര്‍ക്ക് വരുമാനത്തിന്റെ അറുപത് ശതമാനത്തോളം ലെവിയായി നഷ്ടപ്പെടും. ബാങ്കില്‍ നിന്ന് ദിവസേന 300 യൂറോയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ പാടില്ല, വിദേശയാത്ര നടത്തുന്നവര്‍ 1000 യൂറോയില്‍ കൂടുതല്‍ കൊണ്ടുപോകരുത്, സൈപ്രസിന് പുറത്തുവച്ച് പ്രതിമാസം ഡെബിറ്റ് കാര്‍ഡ് വഴിയോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ 5000 യൂറോയില്‍ കൂടുതലുള്ള ഇടപാടുകള്‍ നടത്തരുത് തുടങ്ങിയ നിയന്ത്രണങ്ങളും ഏറെ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു.
deshabhimani
No comments:
Post a Comment