പാലക്കാട്: ജലക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയില്‍ ശീതളപാനീയ കമ്പനിക്ക് പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കി. 728.54 കുതിരശക്തിയുള്ള പമ്പ് സ്ഥാപിച്ച് ജലം ശേഖരിക്കുന്ന കമ്പനിക്കാണ് കൊഴിഞ്ഞമ്പാറ പഞ്ചായത്ത് അനുമതി നല്‍കിയത്. കഴിഞ്ഞ മാസം 26 നു ചേര്‍ന്ന പഞ്ചായത്ത് സമിതി യോഗമാണ് ഫ്രൂട്ട് ഡ്രിംഗ്സ് എന്ന കമ്പനിക്കാണ് കൊഴുപ്പതിയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയത്. മാര്‍ച്ച് 27 നുതന്നെ ഉത്തരവിറക്കുകയും ചെയ്തു. പദ്ധതിയുടെ വ്യക്തമായ റിപ്പോര്‍ട്ടോ പരിസ്ഥിത ആഘാതപഠനമോ നടത്താതെയാണ് പഞ്ചായത്ത് ജലമൂറ്റാനുള്ള അനുമതി നല്‍കിയത്.
പാലക്കാട് ചിറ്റൂര്‍ താലൂക്കിലുള്ള കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന് 43.84 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടകരപ്പതി ,പെരുമാട്ടി , എരുത്തേമ്പതി പഞ്ചായത്തുകളാണ് അതിരുകള്‍. തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്നു. പശ്ചിമഘട്ടത്തിലെ ആനമലക്കും നീലഗിരിമലക്കും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 170 മുതല്‍ 180 മീറ്റര്‍ വരെ ഉയരമുണ്ട്. പ്ലാച്ചിമട മോഡല്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയാല്‍ ജലക്ഷാമം രൂക്ഷമാകും. പ്ലാച്ചിമടയില്‍ കൊക്കോ കോള കമ്പനി പ്രവര്‍ത്തനം നിര്‍ത്തി വര്‍ഷങ്ങളായിട്ടും ഇവിടുത്തെ ജലക്ഷാമത്തിന് പരിഹാരമായിട്ടില്ല. സമാനരീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ജലമൂറ്റാനുള്ള അനുവാദം പഞ്ചായത്ത് അധികൃതര്‍ തന്നെ നല്‍കിയിരിക്കുകയാണ്.
deshabhimani
No comments:
Post a Comment