Monday, April 22, 2013
ശിവഗിരിയെ ഹിന്ദുമഠമാക്കാന്‍ ശ്രമം: പിണറായി
പത്തനംതിട്ട: നരേന്ദ്ര മോഡിയെ ക്ഷണിക്കുക വഴി മതാതീത ആത്മീയത നിലനില്‍ക്കുന്ന ശിവഗിരി മഠം ഹിന്ദുമഠം ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മോഡിയെ ക്ഷണിക്കുക വഴി ശ്രീനാരായണ ഗുരുവിന്റെ മതാതീത ആത്മീയത എന്ന സന്ദേശങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്. പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍ തിരുവല്ലയില്‍ സംഘടിപ്പിച്ച "കടമ്മനിട്ട സ്മൃതി സദസ്സ്" ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.
നമ്മുടെ സമൂഹത്തെ വര്‍ഗീയമായി ചേരിതിരിക്കാനും ഭിന്നിപ്പിക്കാനും ശ്രമിക്കുന്ന ശക്തിക്ക് ഗുജറാത്തില്‍ ഭരണം കിട്ടി. ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ നരേന്ദ്രമോഡി രാജ്യത്തെ ഭൂരിപക്ഷ വര്‍ഗീയതയുടെ വികൃതമുഖമാണ് പ്രകടമാക്കുന്നത്. ഇദ്ദേഹത്തെ പിന്തുണച്ചിരുന്ന ജെഡിയു ഇപ്പോള്‍ പറയുന്നത് മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആക്കരുതെന്നാണ്. അങ്ങനെയുള്ള ഒരാളെ ശിവഗിരിയിലേക്ക് ക്ഷണിക്കുക വഴി ശിവഗിരി മഠത്തിന്റെ മതാതീത ആത്മീയതക്ക് തകര്‍ച്ച സംഭവിക്കും. അത് നമ്മുടെ വളര്‍ച്ചയെ പുറകോട്ടടിക്കും. നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരു ജാതിരഹിത മതനിരപേക്ഷ സമൂഹത്തെ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ഏതെങ്കിലും മതത്തിന്റെ വ്യക്താവായല്ല അദ്ദേഹം വന്നത്. ഏതെങ്കിലും ഒരു മതത്തിന്റെ പേരിലല്ല ശിവഗിരി മഠം പ്രവര്‍ത്തിച്ചിരുന്നത്. ഈ മഠം മതാതീത ആത്മീയതയാണ് പ്രചരിപ്പിക്കുന്നതെന്ന് ഗുരുതന്നെ പറഞ്ഞിട്ടുണ്ട്. വര്‍ഗസമര സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഏറ്റവും ഉപകരിച്ച കവിതകളായിരുന്ന കടമ്മനിട്ടയുടേത്. സമൂഹത്തിലെ പാവപ്പെട്ടവര്‍, തൊഴിലാളികള്‍ എന്നിവരെയെല്ലാം ചുഷണം ചെയ്യുന്നവരോടുള്ള ചോദ്യമാണ് കടമ്മനിട്ടയുടെ "കുറത്തി" ഉന്നയിച്ചത്. അദ്ദേഹത്തിന്റെ "ക്യാ" എന്ന ചെറുകവിത വലിയ അര്‍ഥതലങ്ങളുള്ളതാണ്. പ്രതിബദ്ധതയുള്ളവര്‍ സമൂഹത്തോടൊപ്പംനിന്ന് എഴുതണമെന്നും പിണറായി പറഞ്ഞു.
സമ്മേളനത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ സുശീല അധ്യക്ഷയായി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പി കെ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
deshabhimani 220413
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment