Wednesday, April 3, 2013
ഡീസല്‍ വിലനിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കും: പ്രധാനമന്ത്രി
രണ്ട് വര്‍ഷത്തിനുള്ളില്‍ ഡീസല്‍ വില നിയന്ത്രണം പൂര്‍ണ്ണമായി എടുത്തു കളയുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തിലെത്തിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിലെ അഞ്ച് ശതമാനം വളര്‍ച്ചാനിരക്ക് നിരാശപ്പെടുത്തുന്നതാണെന്നും കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
അഴിമതി രാജ്യപുരോഗതിയെ ബാധിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി. ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാജ്യത്തെ വ്യവസായ മേഖലയില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും പൊതുമേഖല എന്ന പോലെ സ്വകാര്യ നിക്ഷേപകര്‍ പരിഗണിക്കപ്പെടണമെന്നും മന്മോഹന് സിങ് കൂട്ടിച്ചേര്‍ത്തു.
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment