അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 60,000 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞമാസം ഉല്‍ഘാടനം ചെയ്യപ്പെട്ട ഭാരതീയ മഹിളാബാങ്ക് ലക്ഷ്യമിടുന്നത്.
മഹിളകള്‍ക്കായി രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ള ബാങ്ക് ഉടന്‍ തന്നെ മറ്റേതാനും പദ്ധതികള്‍ കൂടി ആവിഷ്‌ക്കരിച്ച് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 9 ശതമാനം പലിശയാണ് മഹിളാബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് പൊതുമേഖലാ ബാങ്കുകളുടെ നിരക്കിനു തുല്യമാണ്. എന്നാല്‍ സേവിംഗ്‌സ് നിക്ഷേപങ്ങള്‍ക്ക് നാലര ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് മറ്റ് പൊതുമേഖലാ ബാങ്കുകളേക്കാള്‍ കൂടുതലാണ്.
അടുത്ത നാല് മാസത്തിനുള്ളില്‍ 16 ബ്രാഞ്ചുകള്‍കൂടി ആരംഭിച്ച് ശൃംഖല വ്യാപിപ്പിക്കും. 25 ശതമാനം ശാഖകളും ഗ്രാമീണമേഖലയിലും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളിലുമായിരിക്കും.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 96-ാം ജന്മദിനമായിരുന്ന നവംബര്‍ 19 ന് ആയിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മഹിളകള്‍ക്ക് മാത്രമായുള്ള ബാങ്ക് ഉല്‍ഘാടനം ചെയ്തത്. 1000 കോടി രൂപയുടെ മൂലധനത്തോടെ ഏഴ് ബ്രാഞ്ചുകളുമായാണ് മഹിളാ ബാങ്ക് ആരംഭിച്ചത്.
ഉഷാ അനന്ത സുബ്രഹ്മണ്യമാണ് ബാങ്കിന്റെ സി എം ഡി. ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് എട്ടംഗങ്ങളും മഹിളകളാണ്. വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്ന 100ല്‍പ്പരം ജീവനക്കാരാണ് ഇപ്പോഴുള്ളത്. ഓഫീസര്‍ തസ്തികയിലേക്ക് 110 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
janayugom
No comments:
Post a Comment