Wednesday, December 18, 2013

ബാങ്ക് ജീവനക്കാര്‍ പ്രകടനം നടത്തി

ബുധനാഴ്ചത്തെ പണിമുടക്കിനുമുന്നോടിയായി ബാങ്ക് ജീവനക്കാര്‍ നഗരത്തില്‍ പ്രകടനം നടത്തി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് ബാങ്ക് ജീവനക്കാര്‍ പങ്കെടുത്തു. ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവ് കെ മുരളീധരന്‍പിള്ള പ്രകടനം ഉദ്ഘാടനംചെയ്തു. യുഎഫ്ബിയു നേതാക്കളായ ശശികുമാര്‍, ടി എം പ്രകാശ്, എബ്രഹാം ഷാജിജോസ്, എസ് സുരേഷ്കുമാര്‍, എച്ച് വിനോദ്കുമാര്‍, പി വി ജോസ്, ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. പണിമുടക്കുന്ന ജീവനക്കാര്‍ ബുധനാഴ്ച പാളയം ഫൈന്‍ ആര്‍ട്സ് കോളേജിനുമുമ്പില്‍ കേന്ദ്രീകരിച്ച് നഗരത്തില്‍ പ്രകടനം നടത്തും. സമാപനസമ്മേളനം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും. പുതുതലമുറ ബാങ്കുകളൊഴികെ എല്ലാ ബാങ്കുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കും. രാജ്യമാകെ ക്ലിയറിങ് ഹൗസുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെടും.

ബാങ്ക് ജീവനക്കാര്‍ പ്രകടനം നടത്തി

കണ്ണൂര്‍: ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 18ന് നടത്തുന്ന അഖിലേന്ത്യ പണിമുടക്കിന് മുന്നോടിയായി കണ്ണൂര്‍ സിന്‍ഡിക്കറ്റിന് ബാങ്കിന് മുന്നില്‍ ബാങ്ക് യൂണിയനുകളുടെ ഐക്യവേദി നേതൃത്വത്തില്‍ പ്രകടനം നടത്തി. പി ടി പ്രേംകുമാര്‍, സി ഉമേശന്‍, കെ പ്രകാശന്‍, സി വി പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ ബാങ്കിങ് പരിഷ്ക്കാരങ്ങള്‍ ഉപേക്ഷിക്കുക, കാലഹരണപ്പെട്ട സേവന വേതന വ്യവസ്ഥ പുതുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്ക് വിജയിപ്പിക്കാന്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ശമ്പളക്കരാര്‍ പുതുക്കുക, വന്‍കിട കുത്തകകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് അനുവദിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്ക്കാരങ്ങള്‍ നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

deshabhimani

No comments:

Post a Comment