ദുരിതം നിറഞ്ഞ ബാല്യകൗമാരങ്ങളെ സത്യസന്ധവും ലളിതവുമായി ആവിഷ്കരിച്ച "കഥയില്ലാത്തവന്റെ കഥ" ഗ്രീന്‍ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. ശാന്തിക്കാരനായും ഡ്രൈവറായും കവിയായും കേരളത്തിനകത്തും പുറത്തും ജീവിച്ച കവിയുടെ വേദനകളാണ് ആത്മകഥയില്‍ വിവരിക്കുന്നത്. ഇരുപത്തിരണ്ട് ഭാഷകളിലെ സാഹിത്യസൃഷ്ടികള്‍ക്കുള്ള അവാര്‍ഡുകളാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. ജാവേദ് അക്തര്‍, സുബോദ് സര്‍ക്കാര്‍, അനില്‍ ബോറോ, സീതാറാം സപോളിയ, അംബിക ദത്ത്, രാധാകാന്ത് ഠാക്കുര്‍, അര്‍ജുന്‍ ചരണ്‍, ഹെംബ്റാം, നംദേവ് താരാചന്ദാനി എന്നിവര്‍ക്കും അവാര്‍ഡുണ്ട്. അവാര്‍ഡുകള്‍ മാര്‍ച്ച് 11ന് ഡല്‍ഹിയില്‍ നടക്കുന്ന അക്ഷരോത്സവത്തില്‍ വിതരണംചെയ്യുമെന്ന് കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി കെ ശ്രീനിവാസറാവു അറിയിച്ചു.
deshabhimani
No comments:
Post a Comment