സമ്പന്നരായ പെണ്‍കുട്ടികള്‍ സമ്പൂര്‍ണ സാക്ഷരത നേടുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഇന്നത്തെ സമ്പന്നരുടെ സാക്ഷര നിലവാരത്തിലെത്താന്‍ 2080 ആകണം. പിന്തുണയും സഹായവും ആവശ്യമായവര്‍ക്ക് അത് ലഭ്യമാകുന്നില്ലെന്ന് ഇതിലൂടെ വ്യക്തം- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തെ നിരക്ഷരരുടെ 72 ശതമാനവും (55.7 കോടി) പത്ത് രാജ്യത്തിലായാണ്. ദരിദ്രരാജ്യങ്ങളിലെ നാലിലൊരാള്‍ക്കും ഒരു വാചകംപോലും വായിക്കാനറിയില്ല. ആഗോളതലത്തില്‍ പഠനപ്രതിസന്ധി സര്‍ക്കാരുകള്‍ക്ക് പ്രതിവര്‍ഷം 12,900 കോടി ഡോളറിന്റെ ചെലവ് സൃഷ്ടിക്കുന്നുവെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളം ഓരോ കുട്ടിക്കും വിദ്യാഭ്യാസത്തിനായി ഏകദേശം 685 ഡോളര്‍ സര്‍ക്കാര്‍ ചെലവാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
deshabhimani
No comments:
Post a Comment