ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദ്ദനമേറ്റു. ജയില്‍ വാര്‍ഡന്‍മാരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.വ്യാഴാഴ്ച രാത്രിയോടെയാണ് പ്രതികളെ ജയിലിലെത്തിച്ചത്. അപ്പോള്‍ മുതല്‍ ജയിലിലെ ഹെഡ് വാര്‍ഡന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുയായിരുന്നു. സംഭവം അറിഞ്ഞ് പ്രതികളുടെ അഭിഭാഷകര്‍ ജയിലെത്തി വിവരങ്ങള്‍ തിരക്കി.
പലര്‍ക്കും എഴുന്നേറ്റ് നില്‍ക്കാന്‍പോലും സാധിക്കുന്നില്ലെന്ന് ചില പ്രതികളുടെ ബന്ധുക്കള്‍ പറഞ്ഞു. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും അഭിഭാഷകര്‍ പറഞ്ഞു. കേസിലെ ഒമ്പത് പ്രതികളെയാണ് കണ്ണൂര്‍ ജയിലില്‍നിന്നും വിയ്യൂര്‍ ജയിലില്‍ കൊണ്ടുവന്നിട്ടുള്ളത്. ജയിലിനെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാക്കാനാണ് പുതിയ ജയില്‍ ഡിജിപിയും ആഭ്യന്തരമന്ത്രി ശ്രമിക്കുന്നതെന്ന് സിപിഐ എം കണ്ണൂര്‍ ജില്ല സെക്രട്ടരി പി ജയരാജന്‍ സംഭത്തെ കുറിച്ച് പ്രതികരിച്ചു.ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മര്‍ദ്ദനം നടന്നിട്ടുള്ളതെന്നും പി ജയരാജന്‍ പറഞ്ഞു.
മര്‍ദ്ദനമേറ്റ പ്രതികളെ സിപഐ എം എംഎല്‍എമാരായ കെ വി അബ്ദുള്‍ ഖാദരും കെ രാധാകൃഷ്ണനും ജയിലിലെത്തി സന്ദര്‍ശിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment