കോണ്‍ഗ്രസ് വിഭാഗീയത കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് കെ കെ കുറ്റ്യാടിയുടെ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു. വളയന്നൂരിലെ കൃഷിയിടത്തിലെ നൂറോളം കുലക്കാറായ നേന്ത്രവാഴകളും പടുവാഴകളും അമ്പതോളം കവുങ്ങ്, തെങ്ങ് എന്നിവയാണ് ചൊവ്വാഴ്ച രാത്രി വെട്ടിനശിപ്പിച്ചത്. കുറ്റ്യാടി പൊലീസ് കേസെടുത്തു.
കെഎസ്യു കുറ്റ്യാടി മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം മണ്ഡലം പ്രസിഡന്റിനെതിരെ അസഭ്യ പ്രകടനം നടത്തിയിരുന്നു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റിനെതിരെയും പ്രതികരണവേദിയുടെ പേരില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചിരിന്നു. കോണ്‍ഗ്രസിലെ എ, ഐ വിഭാഗം തമ്മിലുള്ള വിഭാഗീയതയുടെ ഫലമാണ് മണ്ഡലം പ്രസിഡന്റിനെതിരെ ടൗണില്‍ കെഎസ്യുകാര്‍ പ്രകടനം നടത്തിയിരുന്നു. ഇവര്‍ക്ക് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. കെഎസ്യുക്കാരെക്കാരെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മണ്ഡലം പ്രസിഡന്റിന്റെ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചത്. തനിക്കെതിരെ ടൗണില്‍ പ്രകടനം നടത്തിയവരായിരിക്കും കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചതെന്ന് സംശയിക്കുന്നതായി കെ കെ കുറ്റ്യാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment