കതിരൂര്‍ സര്‍വ്വീസ് സഹകരണസംഘം-വിവികെ സ്മാരക സമിതിയുടെ ഐ വി ദാസ് സ്മാരക പുരസ്ക്കാരം ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജിന്. 25000 രൂപയും പൊന്ന്യം ചന്ദ്രന് രൂപകല്‍പ്പന ചെയ്ത ശില്പവുമടങ്ങുന്ന പുരസ്ക്കാരം ഏപ്രിലില്‍ കതിരൂരില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പുരസ്ക്കാര നിര്‍ണയ കമ്മിറ്റി അംഗങ്ങളായ ദേശാഭിമാനി വാരിക എഡിറ്റര്‍ ഡോ. കെ പി മോഹനന്, ചിന്ത പബ്ലിഷേഴ്സ് മാനേജര്‍ വി കെ ജോസഫ്, വിവികെ സ്മാരക സമിതി ചെയര്മാന് കാരായി രാജന് എന്നിവരാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.
കേരളത്തെ പിന്തിരിപ്പന് ആശയങ്ങളിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമങ്ങളെ ചെറുത്ത് നില്ക്കുന്നതില് ജാഗ്രതയോടെയുള്ള ഇടപെടലുകളാണ് പി എം മനോജിനെ പുരസ്ക്കാരത്തിനര്‍ഹനാക്കിയത്. കാല്‍നൂറ്റാണ്ടായി മാധ്യമ രംഗത്ത് ഫലപ്രദമായി ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ പി എം മനോജിനായെന്നും കമ്മിറ്റി വിലയിരുത്തി. പൊന്ന്യം ചന്ദ്രന്, പി ശ്രീധരന്, കെ ചന്ദ്രന്, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 1987 ലാണ് പി എം മനോജ് ദേശാഭിമാനിയില്‍ ചേരുന്നത്. ഭാര്യ ശ്രീലത (ദേശാഭിമാനി). മക്കള്‍ : ദേവി , അമല്‍.
No comments:
Post a Comment