ബിജെപി ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്തിന്റെ സ്വഭാവദൂഷ്യത്തിനും അഴിമതിക്കുമെതിരെ പ്രതികരിച്ച സംസ്ഥാന സമിതി അംഗംകൂടിയായ ഒ കെ വാസുവും സമാനമനസ്കരായ ഏതാനും നേതാക്കളുമാണ് നമോ വിചാര്‍ മഞ്ചിന് രൂപം നല്‍കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ നമോ വിചാര്‍ മഞ്ചിലെത്തിയിരുന്നു. ലക്ഷ്യബോധം നഷ്ടപ്പെട്ട ബിജെപി, പ്രത്യയശാസ്ത്രപരമായും പ്രായോഗികതലത്തിലും തകര്‍ന്നതായി ഒ കെ വാസുവും എ അശോകനും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ബിജെപിയില്‍നിന്ന് നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് നമോ വിചാര്‍ മഞ്ചിന്റെ പ്രവര്‍ത്തനവും അവസാനിപ്പിക്കുന്നത്. എന്നാല്‍, പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നില്ല.
ജാതി-മത ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുകയും സാധാരണക്കാരുടെ താങ്ങും തണലുമായി നിലകൊള്ളുകയും ഉള്‍പാര്‍ടി ജനാധിപത്യം നിലനിര്‍ത്തുകയും ചെയ്യുന്ന സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
deshabhimani
നമോ വിചാര്‍ മഞ്ച് -> പിണറായി വിചാര്‍ മഞ്ച്
ReplyDeleteഇത് എന്തായാലും ആദര്ശത്തിന്റെ പേരില് അല്ല എന്ന് ഉറപ്പു .... നിലനില്പ്പന് ആണ് പ്രധാനം ... സംഭവാമി യുഗേ യുഗേ ..... പിണറായി ആണ് സത്യം :-)
ReplyDelete