Thursday, January 23, 2014

വള്ള്യാട് സി.പി.ഐ.എം ഓഫീസില്‍ ആര്‍.എം.പി അക്രമം


വള്ള്യാട് സിപിഐ എം ഓഫീസില്‍ ആര്‍എംപി അക്രമം

വടകര: വള്ള്യാട് സിപിഐ എം ഓഫീസില്‍ കയറി ആര്‍എംപി അനുകൂലികളുടെ അക്രമം. മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശാഭിമാനി വള്ള്യാട് ഏജന്റ് പുറന്തോട്ട് കുനിയില്‍ മനോജന്‍ (32), കക്കോട്ട് തറമ്മല്‍ സുനില്‍കുമാര്‍ (30), താഴെചാലില്‍ സനൂപ് (28) എന്നിവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഘടിച്ചെത്തിയ അക്രമിസംഘം സിപിഐ എം വള്ള്യാട് ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന മത്തായി ചാക്കോ- വി കെ കേളപ്പന്‍ സ്മാരക മന്ദിരത്തില്‍ കയറി അക്രമം അഴിച്ചുവിട്ടത്. മൂര്‍ച്ചയേറിയ ആയുധംകൊണ്ടാണ് മനോജന്റെ തലക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഇരുമ്പുദണ്ഡ് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ സനൂപിന്റെ തലക്കും പരിക്കുണ്ട്. പ്രദേശത്ത് നിരന്തരമായി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘമാണ് അക്രമത്തിനു പിന്നില്‍. ബുധനാഴ്ചയുണ്ടായ കോടതി വിധിയില്‍ നിരാശപൂണ്ട സംഘം പ്രകോപനമൊന്നുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു.

മുയിപ്രയില്‍ ആര്‍എംപി അക്രമം

ഒഞ്ചിയം: മുയിപ്രയില്‍ ആര്‍എംപി ക്രിമിനല്‍ സംഘം സിപിഐ എം പ്രവര്‍ത്തകനെ അക്രമിച്ച് പരിക്കേല്‍പിച്ചു. മുയിപ്ര ലക്ഷംവീട് കോളനിയിലെ പട്ടറ്പറമ്പത്ത് രഞ്ജിത്ത് (28)നെയാണ് അക്രമിച്ചത്. പരിക്കേറ്റ രഞ്ജിത്തിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് അക്രമം. മുയിപ്ര പടിക്കത്താക്കുനി സനല്‍ (26), തെക്കയില്‍ ബൈജു, മീത്തലെ നെച്ചാല്‍ സറീഷ് (32), പടിഞ്ഞാറെ മഠത്തുംകുനി റനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. പീടിക വരാന്തയില്‍ നില്‍ക്കുകയായിരുന്ന രഞ്ജിത്തിനെ പ്രകോപനമില്ലാതെ വാഹനങ്ങളില്‍ നിന്നെത്തിയ സംഘം മാരാകായുധങ്ങളുമായി എത്തി അക്രമിക്കുകയായിരുന്നു. രഞ്ജിത്തിന് തലക്ക് ഗുരുതരമായി പരിക്കേറ്റു

deshabhimani

No comments:

Post a Comment