Wednesday, January 22, 2014

ഭാര്യയേയും പ്രതിചേര്‍ക്കുമെന്ന് ഭീഷണി: പി മോഹനന്‍

പൊലീസ് നല്‍കിയ വെള്ളകടലാസില്‍ ഒപ്പിട്ടില്ലെങ്കില്‍ കേസില്‍ഭാര്യ ലതികയേയും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പി മോഹനന്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ കുറ്റവിമുക്്തനായശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. പൊലീസ് മെനഞ്ഞ തിരകഥ അതുപോലെ ഏറ്റു പറയുവാനും ആവശ്യപ്പെട്ടു. പൊലീസ് പറയിക്കാന്‍ ശ്രമിച്ചത് വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും.

തന്റെ കുടംബത്തെയും വേട്ടയാടി. കേസില്‍ താന്‍ നിരപരാധിയാണ്.പാര്‍ടിക്കും ഒരു പങ്കുമില്ല. ഗൂഢാലോചനയില്‍ പൊലീസും പങ്കാളിയായി.തന്നെ അറസ്റ്റ് ചെയ്തത് സിനിമാ സ്റ്റൈലില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചാണ്. ശിക്ഷിക്കപ്പെടുന്ന പ്രതികളെ താമസിപ്പിക്കുന്ന സെല്ലിലാണ് താമസിപ്പിച്ചത്. സ്വര്‍ണക്കടത്തുകാരന്‍ ഫായിസുമായി ഒരു ബന്ധവുമില്ല. ഫായിസിനെ കണ്ടിട്ടുമില്ല. എംഎല്‍എയായ ലതിക ജയിലില്‍നിന്ന് ഫോണ്‍ കടത്തിയെന്ന് പറഞ്ഞത് അപമാനിക്കാനാണ്. ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്കാര്‍ ഏത് സാഹചര്യത്തെയും അതിജീവിക്കുമെന്നും പി മോഹനന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment