കായംകുളം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള (ബെഫി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ "ജനകീയ ബാങ്കിങ് ജനനന്മയ്ക്ക്" കലാജാഥയ്ക്ക് ഉജ്വലവരവേല്‍പ്പ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ ധനകാര്യമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്ന കെടുതികളാണ് കലാജാഥയിലൂടെ അവതരിപ്പിക്കുന്നത്. ബാങ്കിങ് ഭേദഗതിയിലൂടെ ഇന്ത്യന്‍ പൊതുമേഖലാ-സ്വകാര്യ മേഖലാ ബാങ്കുകള്‍ കുത്തകകള്‍ക്കും, കോര്‍പറേറ്റുകള്‍ക്കും തീറെഴുതി കൊടുക്കാനും, പുതിയ ബാങ്കിങ് ലൈസന്‍സ് നല്‍കുന്നതിലൂടെ ഗ്രാമീണ, കാര്‍ഷിക വായ്പ സംവിധാനത്തില്‍നിന്നും തലയൂരാനുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ജാഥയിലൂടെ തുറന്നുകാട്ടുന്നു. സഹകരണ ഗ്രാമവികസന ബാങ്കുകള്‍ തകര്‍ക്കാനുള്ള വിവിധ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനെതിരെയും ജനകീയബാങ്കിങ് നിലനിര്‍ത്തുന്നതിന് ബെഫി നടത്തുന്ന സമരപോരാട്ടങ്ങളുടെ ഭാഗമായിട്ടാണ് ബെഫി സംസ്ഥാന സെക്രട്ടറി എസ് എസ് അനില്‍ ക്യാപ്റ്റനായുള്ള തെക്കന്‍ മേഖലാജാഥ പര്യടനം നടത്തുന്നത്.
കായംകുളത്ത് നിന്ന് ജില്ലയിലെ പര്യടനം മുന്‍ എംപി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. കെ ആര്‍ ശശികുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍സെക്രട്ടറി സി ജെ നന്ദകുമാര്‍, ജില്ലാസെക്രട്ടറി എസ് ശ്രീകുമാര്‍, പ്രസിഡന്റ് കെ എന്‍ ചന്ദ്രബാബു, കെ ആര്‍ ശശികുമാര്‍, പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജ് ജങ്ഷനില്‍ നടന്ന സമ്മേളനം ഏരിയസെക്രട്ടറി എം എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. കെ എന്‍ ചന്ദ്രബാബു അധ്യക്ഷനായി. ജാഥാക്യാപ്റ്റനെ കൂടാതെ രാജേഷ്ചന്ദ്രന്‍, ഇ മധുസൂദനന്‍, വിശ്വംഭരന്‍നായര്‍, എല്‍ ശ്രീകുമാര്‍, സി കെ ഉദയകുമാര്‍, വി കെ വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച പകല്‍ മൂന്നിന് ആലപ്പുഴ നഗരചത്വരത്തില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ യോഗം ഉദ്ഘാടനം ചെയ്യും. "ബാലന്‍ മാസ്റ്റര്‍ പറഞ്ഞത്" എന്ന തെരുവുനാടകവും അവതരിപ്പിക്കും.
ബെഫി സംസ്ഥാന കലാജാഥ ഒന്നിന് പത്തനംതിട്ട ജില്ലയില്‍
ബെഫി സംസ്ഥാന കലാജാഥ ഫെബ്രുവരി ഒന്നിന് പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ ഭാഗമായി രാജ്യത്തെ ധനകാര്യമേഖലയിലെയും ബാങ്കിങ് മേഖലയിലെയും മാറ്റങ്ങളും അവ സമ്പദ്ഘടനയിലും സാധാരണ ജനങ്ങളുടെ ജീവിതത്തിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന, ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും വിവരിക്കുന്ന പ്രചാരണജാഥ ജില്ലയില്‍ അഞ്ചുകേന്ദ്രങ്ങില്‍ എത്തും. ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവല്ല വൈഎംസിഎ ജങ്ഷനില്‍ കലാജാഥ സിപിഐ എം ജില്ലാസെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 11ന് മല്ലപ്പള്ളി എസ്ബിടി ശാഖക്ക ് മുന്നിലും 12ന് കോഴഞ്ചേരി പൊയ്യാനിയില്‍ പെട്രോള്‍ പമ്പിന് മുന്നിലും പകല്‍ രണ്ടിന് പത്തനംതിട്ട ടൗണ്‍ഹാളിലും 3.30ന് കോന്നി ചന്ത മൈതാനത്തും പരിപാടികള്‍ അവതരിപ്പിക്കുന്ന ജാഥ വൈകിട്ട് അഞ്ചിന് അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ സമാപിക്കും. സമാപന സമ്മേളനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാസെക്രട്ടറി പി ജെ അജയകുമാര്‍, സിപിഐ എം ഏരിയാസെക്രട്ടറി ടി ഡി ബൈജു തുടങ്ങിയവര്‍ പങ്കെടുക്കും. ബെഫി സംസ്ഥാന സെക്രട്ടറി എസ് അനില്‍ ക്യാപ്റ്റനായ ജാഥയില്‍ ആര്‍ പരമേശ്വരകുമാര്‍, എം സുരേഷ് എന്നിവര്‍ അംഗങ്ങളാണ്. എസ് ശ്രീകുമാര്‍ ആണ് മാനേജര്‍. സുരേഷ് പി കുട്ടന്‍ സംവിധാനം ചെയ്ത "ബാലന്‍ മാഷ് പറഞ്ഞത്" എന്ന നാടകം കലാജാഥയില്‍ അവതരിപ്പിക്കും.
deshabhimani
No comments:
Post a Comment