Sunday, January 26, 2014

ജെഎസ്എസ് പിളര്‍ന്നു

ആലപ്പുഴ: കെ ആ‍ര്‍ ഗൗരിയമ്മ നേതൃത്വത്തിലുള്ള ജനാധിപത്യ സംരക്ഷണസമിതി (ജെഎസ്എസ്.) പിളര്‍ന്നു. ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ നിന്ന് സംസ്ഥാന പ്രസിഡ്ണ്ട് എ എന്‍ രാജന്‍ ബാബു അടക്കമുള്ളവര്‍  വിട്ടുനില്‍ക്കുന്നു. ഇവര്‍ പാര്‍ട്ടി യുഡിഫില്‍  തിടരണമെന്ന അഭിപ്രായക്കാരാണ്. ഗൗരിയമ്മ നേതൃത്വം നല്‍കുന്ന വിഭാഗം യുഡിഎഫ് വിടുകയാണെന്ന് അറിയിച്ചു. സമ്മേളനത്തില്‍ പൊതുചര്‍ച്ച ഞായറാഴ്ചയും തുടരുകയാണ്. ഉച്ചയ്ക്ക് ശേഷം കെ ആര്‍ ഗൗരിയമ്മ മറുപടി പറയും. രാഷ്ട്രീയ പ്രമേയം അംഗീകരിക്കും. പുതിയ കമ്മിറ്റിയെയും തെരഞ്ഞെടുക്കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ കെ ആര്‍  ഗൗരിയമ്മ ഏകാധിപതിയെ പോലെയാണു പെരുമാറുന്നതെന്ന് അഡ്വ. രാജന്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ പ്രവര്‍ത്തകരും യുഡിഎഫില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണെന്നും രാജന്‍ബാബു അവകാശപ്പെട്ടു.

ജെഎസ്എസിനെ കൂടെ നിര്‍ത്തി ഇല്ലാതാക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്നും മുന്നണി വിടണമെന്നും  സംസ്ഥാന സമ്മേളന പ്രതിനിധികള്‍ അഭിപ്രായപ്ട്ടിരുന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ചത്. യുഡിഎഫില്‍ തുടരുന്ന ഓരോ നിമിഷവും ജെഎസ്എസ് ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുകയാണെന്ന് ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു.

യുഡിഎഫ് വിടാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്ത 28 പ്രതിനിധികളില്‍ 27 പേരും ഇതേ വികാരമാണ് പങ്കുവെച്ചത്. വിയോജിപ്പ് പ്രകടിപ്പിച്ച പ്രതിനിധിയാകട്ടെ ഭൂരിപക്ഷ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നും അറിയിച്ചു. ഞായറാഴ്ച ഏതാനും പ്രതിനിധികള്‍ മാത്രമാണ് പൊതു ചര്‍ച്ചയില്‍ പങ്കെടുക്കുക. അതിനാല്‍ യുഡിഎഫ് വിടാനുള്ള തീരുമാനം ഏകകണ്ഠമാകുമെന്ന് ഉറപ്പായി. 2006ല്‍ ഗൗരിയമ്മയെ അരൂരില്‍ തോല്‍പ്പിച്ചു.

2011ല്‍ ചേര്‍ത്തലയിലും തോല്‍പ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും വേണ്ട പരിഗണന നല്‍കിയില്ല. തന്നതാകട്ടെ തോല്‍ക്കുന്ന സീറ്റുകളും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റിലും തോല്‍പ്പിച്ചു. ജെഎസ്എസിനെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് ഘടകകക്ഷിയായി പരിഗണിച്ചിട്ടില്ലെന്ന് മറ്റൊരു പ്രതിനിധി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. കെ കെ ഷാജുവിന് പ്രോത്സാഹനം നല്‍കി ജെഎസ്എസ് പിളര്‍ന്നെന്ന് വരുത്താന്‍ മുഖ്യമന്ത്രിയാണ് ഗൂഢാലോചന നടത്തുന്നത്.

അരൂര്‍ പഞ്ചായത്ത് ഓഫീസില്‍ കയറി ജെഎസ്എസ് ജനപ്രതിനിധിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ഹരിപ്പാട്ട് ജെവൈഎസ് ജില്ലാ പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തു. ജെഎസ്എസിനെ നിരന്തരം ദ്രോഹിക്കാനാണ് കോണ്‍ഗ്രസും സര്‍ക്കാരും ശ്രമിക്കുന്നതെന്നും ചില പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം ജെഎസ്എസുമായി ഇനി ചര്‍ച്ചയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഗൗരിയമ്മയ്ക്ക് വേണമെങ്കില്‍ യു.ഡി.എഫ് വിടാമെന്നും ആരും തടയില്ലെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment