Thursday, January 23, 2014

അന്യമതക്കാരനെ പ്രണയിച്ച "കുറ്റ"ത്തിന് ബംഗാളില്‍ കൂട്ട ബലാല്‍സംഗം

അന്യമതക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ ഗിരിവര്‍ഗ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പശ്ചിമ ബംഗാളിലാണ് ഖാപ് പഞ്ചായത്ത് തീരുമാനപ്രകാരം ഈ "ശിക്ഷ" നടപ്പാക്കിയത്. പത്തുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. 20 കാരിയായ യുവതി അവശനിലയില്‍ ആശുപത്രിയിലാണ്.

ബിര്‍ഭുമിലെ സുബല്‍പൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് അതിക്രമം നടന്നത്. 50,000 രൂപ പിഴ അടയ്ക്കാനായിരുന്നു ആദ്യം വിധിച്ച ശിക്ഷ. തുക നല്‍കാന്‍ പെണ്‍കുട്ടിയുടെ ദരിദ്ര കുടുംബത്തിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് ഖാപ് പഞ്ചായത്ത് ചേര്‍ന്ന് ബലാല്‍സംഗ ശിക്ഷ വിധിച്ചത്. മരത്തില്‍ കെട്ടിയിട്ടശേഷമായിരുന്നു ക്രൂരത. പഞ്ചായത്ത് മുഖ്യനടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

deshabhimani

No comments:

Post a Comment