സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന എണ്ണക്കമ്പനികളുടെ നിലപാട് നിയമവിരുദ്ധവും അനീതിയുമാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ഗാര്‍ഹിക ഉപയോക്താക്കളെ പാചകവാതക ഉപയോഗത്തില്‍ നിന്ന് അകറ്റാനുള്ള മാര്‍ഗമാണിത്. വിഷയത്തില്‍ അന്തിമ വിധിയുണ്ടാകും വരെ ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്.
സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് വിലകൂട്ടിയ നടപടി നീതീകരിക്കാനാകാത്തതും വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ളില്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നതുമാണ്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി ചുരുക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ ഭാരിച്ച വിലകൊടുത്ത് പാചകവാതക സിലിണ്ടര്‍ വാങ്ങേണ്ട നിലയാണുള്ളതെന്നും പാര്‍ട്ടി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
deshabhimani
No comments:
Post a Comment