ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ഉഗാണ്ടയില്‍നിന്നുള്ള യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തില്‍ ഇരുപതോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള എംബസി ഉദ്യോഗസ്ഥര്‍ കേന്ദ്രവിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനോട് പരാതിപ്പെട്ടു. പെണ്‍വാണിഭ-മയക്കുമരുന്ന് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രദേശവാസികളുടെ പരാതിയനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ യുവതിയും സംഘവും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ചത്. എന്നാല്‍, ഒരു പാര്‍ടിയില്‍ പങ്കെടുത്തശേഷം മടങ്ങവെയാണ് മന്ത്രിയും സംഘവും തടഞ്ഞതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സോംനാഥിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തട്ടിക്കൊണ്ട് പോകാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രാദികള്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് പുറത്തുവന്നു. യാസിര്‍ ഭട്കലിന്റെ മോചനം ആവശ്യപ്പെട്ടാണ് പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാസംവിധാനങ്ങളൊന്നും സ്വീകരിക്കാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് കെജ്രിവാള്‍. പാര്‍ടി ആവശ്യപ്പെട്ടാല്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ഒരുക്കമാണെന്ന് കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പ്രധാനമന്ത്രിയാകാന്‍ മാത്രമുള്ള വലുപ്പം തനിക്കില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment