ആദിവാസികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ ദേശീയതലത്തില്‍ രൂപീകരിച്ച ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് അധഃസ്ഥിത ജനവിഭാഗത്തിന്റെ പ്രയാണത്തില്‍ നാഴികക്കല്ലാകും. വിവിധ സംസ്ഥാനങ്ങളിലെ ഇരുപതോളം സംഘടനയാണ് ദേശീയവേദിയുടെ ഭാഗമാകുന്നത്. സംസ്ഥാനങ്ങളിലെ സാമൂഹ്യസാഹചര്യം വിഭിന്നമാണെന്ന് വിലയിരുത്തുമ്പോഴും ആദിവാസികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ സമാനമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരും ഏകീകൃത സംഘടനയിലേക്ക് നയിച്ചത്. 2002ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ആദിവാസികളുടെ ദേശീയ കണ്‍വന്‍ഷന്‍ ചേര്‍ന്നിരുന്നു. ഇതിനുശേഷം സംസ്ഥാനങ്ങളിലെ ആദിവാസി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായതായി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ആദിവാസി അവകാശ കവന്‍ഷന്‍ വിലയിരുത്തി. കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും ആദിവാസികളുടെ ക്ഷേമത്തിന് നടപ്പാക്കുന്ന പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളിലും വേണമെന്ന പ്രചാരണവും പ്രക്ഷോഭവും ശക്തമായി ഉയര്‍ത്തും. ആദിവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാനമായ പ്രശ്നങ്ങള്‍ ഉയര്‍ത്തി ജൂലൈ 23 മുതല്‍ 30 വരെ രാജ്യവ്യാപക പ്രചാരണം സംഘടിപ്പിക്കും.
ദേശീയതലത്തിലുള്ള ഏകോപന സംവിധാനം രാജ്യത്തെ ആദിവാസികളുടെ അവകാശസമരത്തെ ശക്തിപ്പെടുത്തുമെന്ന് ദേശീയ കവന്‍ഷന്റെ മുഖ്യസംഘാടകയായ വൃന്ദ കാരാട്ട് എംപി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോജനം ആദിവാസികള്‍ക്കു ലഭിക്കുന്നില്ല. കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്ക് ആദിവാസികളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന പ്രവണതയും കേന്ദ്രത്തിനുണ്ട്. പല സംസ്ഥാനങ്ങളിലും ആദിവാസിപ്രദേശങ്ങളില്‍ വന്‍കിട കമ്പനികളുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സ്ഥലം നല്‍കുകയാണ്. കിടപ്പാടം നഷ്ടമാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍പോലും തയ്യാറാകുന്നില്ല. ആദിവാസികള്‍ സംഘടിതരല്ലാത്ത മേഖലകളില്‍ കൊടിയ ചൂഷണമാണ് അരങ്ങേറുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും വൃന്ദ പറഞ്ഞു. പശ്ചിമബംഗാളില്‍ ജനസംഖ്യയുടെ അഞ്ചര ശതമാനമുള്ള ആദിവാസികളാണ് ഭൂമിവിതരണത്തിന്റെ 19 ശതമാനം ഗുണഭോക്താക്കള്‍. 1.75 ലക്ഷം ആദിവാസികള്‍ക്ക് പ്രതിമാസം 750 രൂപവീതം വാര്‍ധക്യപെന്‍ഷന്‍ നല്‍കുന്നുണ്ട്. ത്രിപുര സര്‍ക്കാര്‍ ആദിവാസിക്ഷേമത്തിന് നടപ്പാക്കുന്ന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്നും വൃന്ദ അഭിപ്രായപ്പെട്ടു.
ദേശാഭിമാനി 16062010

ReplyDelete