ഭുവനേശ്വര്‍: ഒറീസയിലെ കന്ദമല്‍ ക്രൈസ്തവ വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി എംഎല്‍എയ്ക്ക് ഏഴു വര്‍ഷം കഠിന തടവ്. കന്ദമലിലെ ഉദയഗിരി എംഎല്‍എ മനോജ് പ്രധാനെതിരെയാണ് അതിവേഗ കോടതിയുടെ വിധി. 2008 ആഗസ്ത് 27ന് ബുദേദി ഗ്രാമത്തിലെ പരികിത ദിഗല്‍ എന്ന ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തിയ കേസിലാണ് മനോജ് പ്രധാനെ ശിക്ഷിച്ചത്. പ്രഫുല്ല മാലിക് എന്ന ബിജെപി പ്രവര്‍ത്തകനെയും ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. കന്ദമല്‍ ക്രൈസ്തവ വേട്ടയുമായി ബന്ധപ്പെട്ട ഏഴു കേസില്‍ കൂടി മനോജ് പ്രധാന്‍ പ്രതിയാണ്. ഇതില്‍ മൂന്നു കൊലപാതക ക്കേസും ഉള്‍പ്പെടും. ക്രൈസ്തവ വിശ്വാസികളുടെ വീടുകള്‍ തകര്‍ത്തതിനും വര്‍ഗീയ കലാപത്തിന് പ്രേരിപ്പിച്ച കുറ്റത്തിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ബെര്‍ഹാംപൂരില്‍നിന്ന് 2008 ഡിസംബറില്‍ അറസ്റിലായ പ്രധാന് 2009 ഡിസംബറില്‍ ജാമ്യം ലഭിച്ചു. ജയിലില്‍ കിടന്നാണ് ഇയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ക്രൈസ്തവ വേട്ടയില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. നിരവധി ക്രൈസ്തവര്‍ സംഘപരിവാറിന്റെ പീഡനത്തിന് ഇരയായിരുന്നു.
ദേശാഭിമാനി 30062010
ഒറീസയിലെ കന്ദമല്‍ ക്രൈസ്തവ വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി എംഎല്‍എയ്ക്ക് ഏഴു വര്‍ഷം കഠിന തടവ്. കന്ദമലിലെ ഉദയഗിരി എംഎല്‍എ മനോജ് പ്രധാനെതിരെയാണ് അതിവേഗ കോടതിയുടെ വിധി. 2008 ആഗസ്ത് 27ന് ബുദേദി ഗ്രാമത്തിലെ പരികിത ദിഗല്‍ എന്ന ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തിയ കേസിലാണ് മനോജ് പ്രധാനെ ശിക്ഷിച്ചത്. പ്രഫുല്ല മാലിക് എന്ന ബിജെപി പ്രവര്‍ത്തകനെയും ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. കന്ദമല്‍ ക്രൈസ്തവ വേട്ടയുമായി ബന്ധപ്പെട്ട ഏഴു കേസില്‍ കൂടി മനോജ് പ്രധാന്‍ പ്രതിയാണ്. ഇതില്‍ മൂന്നു കൊലപാതക ക്കേസും ഉള്‍പ്പെടും. ക്രൈസ്തവ വിശ്വാസികളുടെ വീടുകള്‍ തകര്‍ത്തതിനും വര്‍ഗീയ കലാപത്തിന് പ്രേരിപ്പിച്ച കുറ്റത്തിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ബെര്‍ഹാംപൂരില്‍നിന്ന് 2008 ഡിസംബറില്‍ അറസ്റിലായ പ്രധാന് 2009 ഡിസംബറില്‍ ജാമ്യം ലഭിച്ചു. ജയിലില്‍ കിടന്നാണ് ഇയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ക്രൈസ്തവ വേട്ടയില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. നിരവധി ക്രൈസ്തവര്‍ സംഘപരിവാറിന്റെ പീഡനത്തിന് ഇരയായിരുന്നു.
ReplyDelete