Sunday, June 27, 2010

ഗോള്‍ഫ് ക്ളബ് സര്‍ക്കാര്‍ ഏറ്റെടുത്തു

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ളബ് സര്‍ക്കാര്‍ ഏറ്റെടുത്തു. തിരുവനന്തപുരം തഹസില്‍ദാര്‍ മധു ഗംഗാധറിന്റെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതരാണ് ഗോള്‍ഫ് ക്ളബും ക്ളബ്ബിന്റെ സ്ഥാവരജംഗമവസ്തുക്കളും ഏറ്റെടുത്തത്. ഇതോടെ കവടിയാറിലെ 25.37 ഏക്കറുംഗോള്‍ഫ് ക്ളബും സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലായി.

ഗോള്‍ഫ് ക്ളബ്ബിന്റെ എസ്റേറ്റ് ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ എം അഞ്ജന ചുമതലയേറ്റു. ഗോള്‍ഫ് ക്ളബ് 71 കോടി രൂപ പാട്ടക്കുടിശ്ശിക വരുത്തുകയും പാട്ടക്കരാര്‍ ലംഘിക്കുകയും ചെയ്തിരുന്നു. ക്ളബ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് കഴിഞ്ഞ മെയ് 17നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ക്ളബ് അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. 24 മണിക്കൂറിനുള്ളില്‍ ക്ളബ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ ക്ളബ് സെക്രട്ടറിക്ക് വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം തഹസില്‍ദാറുടെ നേതൃത്വത്തില്‍ ക്ളബ്ബിലെ ഫര്‍ണിച്ചറടക്കമുള്ള ജംഗമവസ്തുക്കളുടെ കണക്കെടുപ്പും ആസ്തിനിര്‍ണയവും തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഇതിന്റെ നടപടിക്രമം പൂര്‍ത്തിയായത്.

ശനിയാഴ്ച ഉച്ചയോടെ ക്ളബ്ബിന്റെ സ്ഥാവരജംഗമവസ്തുക്കള്‍ ഏറ്റെടുക്കുന്നതായി കാണിച്ച് തിരുവനന്തപുരം തഹസില്‍ദാര്‍ നല്‍കിയ ഔദ്യോഗികരേഖയില്‍ ക്ളബ് സെക്രട്ടറി എസ് എന്‍ രഘുചന്ദ്രന്‍നായര്‍ ഒപ്പുവച്ചു. ഗോള്‍ഫ് ക്ളബ്ബിന്റെ ബോര്‍ഡ് നീക്കംചെയ്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. ഗോള്‍ഫ് ക്ളബ് നടത്തിപ്പിന് ചീഫ് സെക്രട്ടറി തലവനായുള്ള 10 അംഗ സമിതിക്കായിരിക്കും ഇനി അധികാരം. ചീഫ് സെക്രട്ടറിക്കുപുറമെ സര്‍ക്കാര്‍ പ്രതിനിധികളായി അഞ്ചുപേരും നാല് ക്ളബ് ഭാരവാഹികളുമായിരിക്കും സമിതി അംഗങ്ങള്‍.

4 comments:

  1. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ളബ് സര്‍ക്കാര്‍ ഏറ്റെടുത്തു. തിരുവനന്തപുരം തഹസില്‍ദാര്‍ മധു ഗംഗാധറിന്റെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതരാണ് ഗോള്‍ഫ് ക്ളബും ക്ളബ്ബിന്റെ സ്ഥാവരജംഗമവസ്തുക്കളും ഏറ്റെടുത്തത്. ഇതോടെ കവടിയാറിലെ 25.37 ഏക്കറുംഗോള്‍ഫ് ക്ളബും സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലായി.

    ReplyDelete
  2. ഗോൾഫ്‌ ക്ലബ്ബ്‌ ഏറ്റെടുത്തതിൽ വി.എസ്. സർക്കാരിന്‌ അഭിമാനിക്കാം, കൂടാതെ കോടതിക്കും.

    ചുളുവിലയ്‌ക്ക്‌ പാട്ടത്തിനെടുത്ത്‌ നടത്തുന്ന മറ്റു ക്ലബുകളും തിരിച്ചെടുക്കുകയോ പാട്ടതുക ഉയർത്തുകയോ ചെയ്യുക.

    ReplyDelete
  3. തംബ്രാക്കന്മാരുടെ ക്ലബ്ബ് ഏറ്റെടുത്താലും എന്തുചെയ്യാന്‍ ...??
    ഒരു ഐടി പാര്‍ക്കു തുടങ്ങുമോ ??
    അതോ നടത്തിപ്പുകാരന്‍ തംബ്രാനായി മാറുമോ ??

    ReplyDelete
  4. തംബ്രാക്കന്മാരുടെ ക്ലബ്ബോ? കൊള്ളാലോ..സര്‍ക്കാരിന്റെ സ്ഥലം തംബ്രാക്കന്മാര്‍ കൈയടക്കിവെച്ചിരുന്നത് തിരിച്ച് പിടിച്ചതാണെന്ന് മനസ്സിലായില്ലേ?

    ReplyDelete