മനോരമയുടെ കള്ളക്കഥ പൊളിയുന്നു; കോട്ടണ്‍ മില്ലില്‍ മൂന്നാംഘട്ട നവീകരണം തുടങ്ങുന്നു
തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ മൂന്നാംഘട്ട നവീകരണത്തിന് ജൂലൈയില്‍ തുടക്കമാകും. നവീകരണത്തിന്റെ ഭാഗമായി പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ടെക്സ്റ്റൈല്‍ വ്യവസായകേന്ദ്രമായി മില്‍ മാറും. നിലവില്‍ നഷ്ടങ്ങള്‍ നികത്തി മുന്നേറുന്ന സ്ഥാപനം മൂന്നാംഘട്ട നവീകരണം പൂര്‍ത്തിയാകുന്നതോടെ ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ. മൂന്നാംഘട്ട നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ എട്ടുകോടി രൂപയാണ് അനുവദിച്ചത്. നൂറുകണക്കിന് ജീവനക്കാരെ പട്ടിണിയിലാക്കി യുഡിഎഫ് ഭരണത്തില്‍ അടച്ചുപൂട്ടിയ സ്ഥാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിമൂലം ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നത്.
2006ല്‍ വീണ്ടും തുറന്ന മില്ലില്‍ രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി അഞ്ച് ആധുനികയന്ത്രങ്ങളാണ് കഴിഞ്ഞമാസം സ്ഥാപിച്ചത്. ഇതോടെ സ്പിന്റലുകള്‍ 16,122 ആയി വര്‍ധിച്ചു. മൂന്നാംഘട്ട നവീകരണം പൂര്‍ത്തിയാകുമ്പോള്‍ ഇത് 25,000 ആകും. സ്വകാര്യ മില്ലുകളെപ്പോലും വെല്ലുന്ന രീതിയില്‍ മില്ലില്‍ നവീകരണം സാധ്യമാക്കുമ്പോഴും കള്ളക്കഥകള്‍ ചമച്ച് സര്‍ക്കാരിനെ പഴിപറയാനാണ് 'മലയാള മനോരമ' ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ തയ്യാറാകുന്നത്.
യുഡിഎഫ് ഭരണത്തില്‍ തൊഴിലാളികളെ പട്ടിണിക്കിട്ട് സ്ഥാപനം അടച്ചുപൂട്ടിയപ്പോള്‍ സങ്കടപ്പെടാത്ത മനോരമ കഴിഞ്ഞദിവസം മില്ലിലെ തൊഴിലാളികളുടെ പേരില്‍ കണ്ണീര്‍ പൊഴിച്ചത് ഇതിന്റെ ഭാഗമാണ്. സ്ഥാപനം തുറന്നിട്ട് തൊഴിലാളികള്‍ക്ക് എന്തുകിട്ടി എന്നാണ് മനോരമയുടെ ചോദ്യം. നൂറോളം തൊഴിലാളികള്‍ക്ക് ജോലി തിരിച്ചുകിട്ടിയതും സ്ഥാപനം ലാഭത്തിലേക്ക് കുതിക്കുന്നതും മറച്ചുവെച്ചാണ് ഈ വ്യാജ കണ്ണീര്‍. മില്ല് ലാഭത്തിലായെന്ന് സമ്മതിക്കുമ്പോഴും അതിനനുസരിച്ച് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടിയില്ലെന്നാണ് പത്രത്തിന്റെ കണ്ടെത്തല്‍. തൊഴിലാളികള്‍ക്ക് ലേ-ഓഫ് വേതനം കൊടുത്തുതീര്‍ത്തില്ല, വേതന വര്‍ധന അനുവദിച്ചില്ല, ജോലിഭാരം കൂടി എന്നെല്ലാമാണ് പത്രം തട്ടിവിടുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തൊഴിലാളികള്‍ സമരം ചെയ്യാത്തതിലും പത്രം സങ്കടപ്പെടുന്നു.
ടെക്സ്റ്റൈല്‍ രംഗത്തെ എല്ലാ യൂണിയന്‍ പ്രതിനിധികളും തൊഴിലുടമാ പ്രതിനിധികളും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളും അടങ്ങിയ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റിയാണ് വേതനവര്‍ധന അനുവദിക്കേണ്ടത്. അതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം മറച്ചുവെച്ചാണ് മനോരമയുടെ മുതലക്കണ്ണീര്‍. മില്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തോളം തൊഴിലാളികള്‍ സമരം നടത്തിയപ്പോഴും തിരിഞ്ഞുനോക്കാത്ത പത്രമാണ് സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയ്ക്ക് എരിവുപകരാന്‍ തൊഴിലാളിസ്നേഹം മേമ്പൊടിയായി ചാലിച്ചത്.
ദേശാഭിമാനി
തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ മൂന്നാംഘട്ട നവീകരണത്തിന് ജൂലൈയില്‍ തുടക്കമാകും. നവീകരണത്തിന്റെ ഭാഗമായി പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ടെക്സ്റ്റൈല്‍ വ്യവസായകേന്ദ്രമായി മില്‍ മാറും. നിലവില്‍ നഷ്ടങ്ങള്‍ നികത്തി മുന്നേറുന്ന സ്ഥാപനം മൂന്നാംഘട്ട നവീകരണം പൂര്‍ത്തിയാകുന്നതോടെ ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ. മൂന്നാംഘട്ട നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ എട്ടുകോടി രൂപയാണ് അനുവദിച്ചത്. നൂറുകണക്കിന് ജീവനക്കാരെ പട്ടിണിയിലാക്കി യുഡിഎഫ് ഭരണത്തില്‍ അടച്ചുപൂട്ടിയ സ്ഥാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിമൂലം ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നത്.
ReplyDelete2006ല്‍ വീണ്ടും തുറന്ന മില്ലില്‍ രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി അഞ്ച് ആധുനികയന്ത്രങ്ങളാണ് കഴിഞ്ഞമാസം സ്ഥാപിച്ചത്. ഇതോടെ സ്പിന്റലുകള്‍ 16,122 ആയി വര്‍ധിച്ചു. മൂന്നാംഘട്ട നവീകരണം പൂര്‍ത്തിയാകുമ്പോള്‍ ഇത് 25,000 ആകും. സ്വകാര്യ മില്ലുകളെപ്പോലും വെല്ലുന്ന രീതിയില്‍ മില്ലില്‍ നവീകരണം സാധ്യമാക്കുമ്പോഴും കള്ളക്കഥകള്‍ ചമച്ച് സര്‍ക്കാരിനെ പഴിപറയാനാണ് 'മലയാള മനോരമ' ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ തയ്യാറാകുന്നത്.