എല്‍.ഡി.എഫ് വിരോധം മൂത്ത് പനി ഭീതി വിതയ്കാന്‍ വാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ കേന്ദ്ര വിദഗ്ദസംഘത്തിന്റെ വിലയിരുത്തലുകള്‍ വിഴുങ്ങി. കേന്ദ്രവിദഗ്ദ സംഘത്തിന്റെ പ്രതികരണം നാളുകളായി ഇവര്‍ നടത്തിക്കൊണ്ടിരുന്ന കള്ളപ്രചരണങ്ങളുടെ മുനയൊടിച്ചു.
മൂന്നുദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗന്നള്‍ സന്ദര്‍ശിച്ചശേഷം സംഘാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മിക്ക മാധ്യമവും വളച്ചൊടിച്ചു. എച്ച്1 എന്‍1 അടക്കം എല്ലാ പകര്‍ച്ചവ്യാധിയും നിയന്ത്രിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളെ കേന്ദ്രസംഘം അഭിനന്ദിച്ചത് ഇവര്‍ കണ്ടില്ലെന്ന് നടിച്ചു. സര്‍ക്കാര്‍ വിരുദ്ധവികാരം ഉണര്‍ത്താന്‍ എല്ലാ ദിവസവും പനിയെപ്പറ്റി പെരുപ്പിച്ച വാര്‍ത്തകള്‍ നിരത്തുന്നവര്‍ കേന്ദ്രസംഘത്തിന്റെ വാര്‍ത്താസമ്മേളനം ഉള്‍പ്പേജിലൊതുക്കി. ചില പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതുമില്ല. ചാനലുകളില്‍ മിക്കതും തങ്ങളുടെ വാദങ്ങള്‍ സംഘത്തിന്റെ അഭിപ്രായമായി ചിത്രീകരിച്ചു. കേന്ദ്രസംഘം സംസ്ഥാനസര്‍ക്കാരിന്റെ വിമര്‍ശിച്ചെന്നു പറയാനും ചിലര്‍ക്ക് മടിയുണ്ടായില്ല. വിദഗ്ദസംഘത്തിന്റെ വാര്‍ത്താസമ്മേളനം എല്‍.ഡി.എഫ് വിരുദ്ധ മാധ്യമപ്രവര്‍ത്തകരെ നിരാശയിലാഴ്ത്തി.
ഡല്‍ഹി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ജോയിന്റ് ഡയറക്റ്റര്‍ ഡോ.സുനില്‍ ഗുപ്ത, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡോ. ഡി.വി.പാണ്ഡേല, കമ്മ്യൂണിക്കബിള്‍ ഡിസ്സീസിലെ ഡോ.പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാരാണ് പഠനസംഘത്തെ അയച്ചത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പാഥമിലാരോഗ്യകേന്ദ്രങ്ങളടക്കം വിവിധ സര്‍ക്കാര്‍ ആശുപത്രികളും മറ്റിടങ്ങളും സന്ദര്‍ശിച്ച സംഘം പ്രതിരോധ, ചികീത്സ ക്രമീകരണങ്ങള്‍ വിലയിരുത്തി. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിലും പ്രതിരോധപ്രവര്‍ത്തനത്തിലും സംസ്ഥാന ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളില്‍ പൂര്‍ണ്ണസംതൃപ്തി രേഖപ്പെടുത്തിയ സംഘം, മറ്റ് സംസ്ഥാനങ്ങള്‍ ഇത് മാതൃകയാക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രതിരോധ, ചികിത്സാക്രമീകരണങ്ങള്‍ തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് സംഘാംഗങ്ങള്‍ പറഞ്ഞത്, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും മറ്റ് സൌകര്യങ്ങളുമില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് തിരിച്ചറിയായി. പനി വാര്‍ത്തകള്‍ പെരുപ്പിച്ചുകാട്ടി ഭീതി വിതയ്ക്കരുതെന്ന് സംഘാംഗങ്ങള്‍ മാധ്യമങ്ങളെ ഉപദേശിക്കുകയും ചെയ്തു.
ദേശാഭിമാനി 20062010
എല്‍.ഡി.എഫ് വിരോധം മൂത്ത് പനി ഭീതി വിതയ്കാന്‍ വാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ കേന്ദ്ര വിദഗ്ദസംഘത്തിന്റെ വിലയിരുത്തലുകള്‍ വിഴുങ്ങി. കേന്ദ്രവിദഗ്ദ സംഘത്തിന്റെ പ്രതികരണം നാളുകളായി ഇവര്‍ നടത്തിക്കൊണ്ടിരുന്ന കള്ളപ്രചരണങ്ങളുടെ മുനയൊടിച്ചു.
ReplyDeleteമൂന്നുദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗന്നള്‍ സന്ദര്‍ശിച്ചശേഷം സംഘാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മിക്ക മാധ്യമവും വളച്ചൊടിച്ചു. എച്ച്1 എന്‍1 അടക്കം എല്ലാ പകര്‍ച്ചവ്യാധിയും നിയന്ത്രിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളെ കേന്ദ്രസംഘം അഭിനന്ദിച്ചത് ഇവര്‍ കണ്ടില്ലെന്ന് നടിച്ചു. സര്‍ക്കാര്‍ വിരുദ്ധവികാരം ഉണര്‍ത്താന്‍ എല്ലാ ദിവസവും പനിയെപ്പറ്റി പെരുപ്പിച്ച വാര്‍ത്തകള്‍ നിരത്തുന്നവര്‍ കേന്ദ്രസംഘത്തിന്റെ വാര്‍ത്താസമ്മേളനം ഉള്‍പ്പേജിലൊതുക്കി. ചില പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതുമില്ല. ചാനലുകളില്‍ മിക്കതും തങ്ങളുടെ വാദങ്ങള്‍ സംഘത്തിന്റെ അഭിപ്രായമായി ചിത്രീകരിച്ചു. കേന്ദ്രസംഘം സംസ്ഥാനസര്‍ക്കാരിന്റെ വിമര്‍ശിച്ചെന്നു പറയാനും ചിലര്‍ക്ക് മടിയുണ്ടായില്ല. വിദഗ്ദസംഘത്തിന്റെ വാര്‍ത്താസമ്മേളനം എല്‍.ഡി.എഫ് വിരുദ്ധ മാധ്യമപ്രവര്‍ത്തകരെ നിരാശയിലാഴ്ത്തി.