Friday, June 11, 2010

ജാതിവിവേചനത്തിനെതിരെ ബംഗളൂരുവില്‍ സിപിഐ എം റാലി

ബംഗളൂരു: കര്‍ണാടകത്തില്‍ ജാതിക്കോട്ട തീര്‍ക്കുന്നവര്‍ക്കെതിരെ ജനകീയമുന്നേറ്റം സൃഷ്ടിച്ച് സിപിഐ എം നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഉജ്വല മാര്‍ച്ച്. കര്‍ണാടകത്തിലെ ജാതീയവും മതപരവുമായ വിവേചനത്തിനെതിരെയാണ് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് പ്രത്യേകം ഗ്ളാസും കടകളും അങ്ങാടികളും തീര്‍ക്കുന്ന സവര്‍ണരുടെ കോട്ട ഉടച്ചുവാര്‍ക്കുമെന്ന് റാലിയില്‍ അണിനിരന്നവര്‍ പ്രഖ്യാപിച്ചു. പ്രത്യേക ദര്‍ശനവും ഭക്ഷണവും നല്‍കുന്ന ക്ഷേത്രങ്ങളിലേക്ക് ബഹുജനമാര്‍ച്ച് നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരത്തോളം ദളിതരും അയ്യായിരത്തോളം ബഹുജനങ്ങളും അണിനിരന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തു. സിറ്റി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാരംഭിച്ച റാലി അനന്ത്റാവു സര്‍ക്കിള്‍ വഴി ഫ്രീഡം പാര്‍ക്ക് പരിസരത്തെ കാളിദാസറോഡില്‍ പൊലീസ് തടഞ്ഞു. പൊതുയോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കെ വരദരാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ജി വി ശ്രീരാംറെഡ്ഡി, നിത്യാനന്ദസ്വാമി, സംസ്ഥാനകമ്മിറ്റി അംഗം മാരുതി മാന്‍പടെ, മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ നീല, ടിയുഎഫ് പ്രസിഡന്റ് ഖുറൈശി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി രാജശേഖരമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പിന്നോക്ക സാമൂഹ്യക്ഷേമ മന്ത്രി ഡി സുധാകര, വനിത-ശിശുക്ഷേമ സെക്രട്ടറി ശാന്തപ്പ എന്നിവര്‍ വേദിയിലെത്തി നിവേദനം ഏറ്റുവാങ്ങി.
(പി വി മനോജ്കുമാര്‍)

കര്‍ണാടകത്തില്‍ ആര്‍എസ്എസുകാര്‍ ക്രൈസ്തവരെ ആക്രമിച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ വീണ്ടും ക്രൈസ്തവര്‍ക്കെതിരെ ആര്‍എസ്എസ് അക്രമം. ചിക്മംഗളൂരു ജില്ലയിലെ കാദൂറിലാണ് സമൂഹ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രൈസ്തവ വിശ്വാസികളെയും പാസ്റര്‍മാരെയും ആര്‍എസ്എസ് ആക്രമിച്ചത്. പ്രാര്‍ഥന തടസ്സപ്പെടുത്തി തിരുരൂപങ്ങളും പുസ്തകങ്ങളും നശിപ്പിച്ചു. അക്രമികളെ പിടികൂടുന്നതിനു പകരം പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയ രണ്ടു വനിതാ പാസ്റര്‍മാരെ പൊലീസ് അറസ്റ് ചെയ്തു. വനിതാ പാസ്റര്‍മാരായ ലളിതാമ്മ, ദേവകി എന്നിവരെയാണ് കാദൂര്‍ പൊലീസ് അറസ്റ് ചെയ്ത് ജയിലിടച്ചത്. ഒരു വര്‍ഷത്തിനിടയില്‍ കര്‍ണാടകത്തില്‍മാത്രം 72 ക്രിസ്ത്യന്‍ പുരോഹിതരാണ് ആക്രമിക്കപ്പെട്ടത്. ആരാധനാലയങ്ങള്‍ തകര്‍ത്തതും മറ്റും ഇതിനുപുറമെയാണ്. ഒരാഴ്ചമുമ്പും ചിക്മംഗളൂരുവില്‍ ഏലിയാസ് ഗംഗാധര്‍ എന്ന പാസ്ററെ ആര്‍എസ്എസ് സംഘം ആക്രമിച്ചിരുന്നു.

ദേശാഭിമാനി 11062010

4 comments:

  1. കര്‍ണാടകത്തില്‍ ജാതിക്കോട്ട തീര്‍ക്കുന്നവര്‍ക്കെതിരെ ജനകീയമുന്നേറ്റം സൃഷ്ടിച്ച് സിപിഐ എം നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഉജ്വല മാര്‍ച്ച്. കര്‍ണാടകത്തിലെ ജാതീയവും മതപരവുമായ വിവേചനത്തിനെതിരെയാണ് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് പ്രത്യേകം ഗ്ളാസും കടകളും അങ്ങാടികളും തീര്‍ക്കുന്ന സവര്‍ണരുടെ കോട്ട ഉടച്ചുവാര്‍ക്കുമെന്ന് റാലിയില്‍ അണിനിരന്നവര്‍ പ്രഖ്യാപിച്ചു. പ്രത്യേക ദര്‍ശനവും ഭക്ഷണവും നല്‍കുന്ന ക്ഷേത്രങ്ങളിലേക്ക് ബഹുജനമാര്‍ച്ച് നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരത്തോളം ദളിതരും അയ്യായിരത്തോളം ബഹുജനങ്ങളും അണിനിരന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തു.

    ReplyDelete
  2. നന്ദി..
    ഇവിടെ ഉള്ള മലയാള പത്രങ്ങൾ ഒന്നും ഈ മാർച്ചിനെ കാര്യമായി റിപ്പോർട്ട് ചെയ്തില്ല

    ReplyDelete